ജൂ​ണി​യ​ർ അ​ത്‌ല​റ്റി​ക് മീ​റ്റി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഇ​ര​ട്ട​നേ​ട്ടം
Sunday, December 5, 2021 10:42 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഇ​ര​ട്ട​നേ​ട്ടം. അ​ഭി​ത, അ​ഭി​ത് എ​ന്നി​വ​രാ​ണ് ഇ​ര​ട്ട​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഇ​ട​യാ​റ​ന്മു​ള എ​എം​എം​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ഭി​ത. അ​ഭി​ത് പു​ല്ലാ​ട് ശ്രീ​വി​വേ​കാ​ന​ന്ദ ഹൈ​സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​ണ്. ഡി​സ്ക​സ് ത്രോ, ​ഷോ​ട്ട് പു​ട്ട് ഇ​ന​ങ്ങ​ളി​ലാ​ണ് ഇ​രു​വ​രും വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്. അ​ഭി​ത​യും അ​ഭി​തും എ​സ്പി​സി കേ​ഡ​റ്റു​ക​ൾ കൂ​ടി​യാ​ണ്. പു​ല്ലാ​ട് സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ ജി. ​സു​രേ​ഷി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും നേ​ട്ടം കൊ​യ്ത​ത്. പ​തി​നാ​റാം വ​യ​സി​ൽ ര​ക്ത​ദാ​ന​ത്തി​ലൂ​ടെ അ​ഭി​ത ശ്ര​ദ്ധേ​യാ​യി​രു​ന്നു. അ​ഭി​ലാ​ഷ്, ശോ​ഭ​ന ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണി​വ​ർ. ‌