ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ര​ണ്ടു​കോ​ടി​യു​ടെ വൈ​ദ്യു​തി കു​ടി​ശി​ക ‌
Sunday, December 5, 2021 10:42 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ വൈ​ദ്യു​തി കു​ടി​ശി​ക ര​ണ്ടു കോ​ടി​യോ​ളം രൂ​പ. 44 മാ​സ​ത്തെ തു​ക​യാ​ണി​ത്. ‌
ജ​ല അ​ഥോ​റി​റ്റി​യി​ലേ​ക്ക് 1.45 കോ​ടി​രൂ​പ​യോ​ള​വും അ​ട​യ്ക്കാ​നു​ണ്ട്. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യെ​ന്ന​തി​നാ​ൽ ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കേ​ണ്ട​ത് ന​ഗ​ര​സ​ഭ​യാ​ണ്.‌
ഒ​ന്ന​ര​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തു​കാ​ര​ണം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ ന​ഗ​ര​സ​ഭ​യ്ക്ക് വൈ​ദ്യു​തി കു​ടി​ശി​ക അ​ട​യ്ക്കു​ന്ന​ത് ആ​ലോ​ചി​ക്കാ​നേ ആ​കു​ന്നി​ല്ല.
ഫ​സ്റ്റ് ലൈ​ൻ ട്രീ​ന്‍റ്മെ​ന്‍റ് സെ​ന്‍റ​ർ മു​ത​ൽ ഭ​ക്ഷ​ണ​പ്പൊ​തി​വ​രെ​യു​ള്ള വി​വി​ധ കാ​ര്യ​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ​യ്ക്ക് ഏ​റ്റെ​ടു​ക്കേ​ണ്ടി വ​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ലെ ഫ​സ്റ്റ് ലൈ​ൻ ട്രീ​ന്‍റ്മെ​ന്‍റ് സെ​ന്‍റ​റി​നു​മാ​ത്രം വ​ലി​യ തു​ക ചെ​ല​വാ​യി​ട്ടു​ണ്ട്.‌
അ​വ​ശ്യ സ​ർ​വീ​സി​ൽ​പ്പെ​ട്ട​തി​നാ​ൽ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​ൻ കെ​എ​സ്ഇ​ബി​ക്കോ, ജ​ല അ​ഥോ​റി​റ്റി​ക്കോ ക​ഴി​യി​ല്ല. ജ​ന​റ​ൽ ആ​ശു​പ​ത്രി കൂ​ടാ​തെ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും കു​ടി​ശി​ക​ക്കാ​രു​ടെ ലി​സ്റ്റി​ലാ​ണ്.
വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്തു​ത​ലം മു​ത​ൽ ജി​ല്ലാ​ത​ലം വ​രെ​യു​ള്ള സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളും കെ​എ​സ്ഇ​ബി​ക്ക് കു​ടി​ശി​ക ന​ൽ​കാ​നു​ണ്ട്.
ജി​ല്ല​യി​ൽ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യു​ടെ എ​ഴു​പ​ത് ശ​ത​മാ​ന​വും പു​റ​ത്തു​നി​ന്ന് വാ​ങ്ങി​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഇ​തി​ന്‍റെ മു​ത​ൽ​മു​ട​ക്ക് അ​ട​ക്കം വൈ​ദ്യു​തി ചാ​ർ​ജി​ൽ​നി​ന്നാ​ണ് ല​ഭി​ക്കേ​ണ്ട​ത്.