കു​ടും​ബജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യെ​ന്ന​താ​ണ് പ്രധാനം: ജി​ല്ലാ ജ​ഡ്ജി
Monday, December 6, 2021 10:28 PM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണെ​ന്നും അ​വ പ​രി​ഹ​രി​ക്കാ​തി​രു​ന്നാ​ൽ പ്ര​ശ്നം വ​ഷ​ളാ​കു​മെ​ന്നും പ​ത്ത​നം​തി​ട്ട ജി​ല്ലാ ജ​ഡ്ജി കെ.​ആ​ർ. മ​ധു​കു​മാ​ർ.

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​റ​ഞ്ച് ദ ​വേ​ൾ​ഡ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌

പ്ര​ശ്ന​ങ്ങ​ൾ എ​വി​ടെ​യാ​ണെ​ന്നു​ള്ള​ത് ക​ണ്ടെ​ത്താ​ൻ ആ​രും ശ്ര​മി​ക്കാ​റി​ല്ല. പ്ര​ശ്ന​ങ്ങ​ൾ ഗു​രു​ത​ര​മാ​യ​തി​നു ശേ​ഷം കേ​സു​മാ​യെ​ത്തി​യാ​ൽ സാ​ക്ഷി​ക്ക് പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യാ​ൽ മാ​ത്ര​മേ പ്ര​ശ്നം ശ​രി​യാ​യ രീ​തി​യി​ൽ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കൂ. പ​ല വി​ധ​ത്തി​ലു​ള്ള കേ​സു​ക​ൾ കൂ​ടി​ക്ക​ല​ർ​ന്ന​താ​കും പ​ല​പ്പോ​ഴും കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ. അ​വ പ​ര​സ്പ​രം ഒ​ത്തു​പോ​യി​ല്ലെ​ങ്കി​ൽ അ​തും ഒ​രു പ്ര​ശ്ന​മാ​യി മാ​റും.

ഒ​രു കു​ടും​ബ​ത്തെ ശ​രി​യാ​യ രീ​തി​യി​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​യും ക​ണ്ടു​വ​രു​ന്ന​ത് കു​ടും​ബ ത​ക​ർ​ച്ച​യാ​ണ്.

പ്ര​ശ്നം എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി അ​വ പ​രി​ഹ​രി​ച്ചാ​ൽ ഇ​ത്ത​രം സ​ങ്കീ​ർ​ണ​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു ക​ട​ന്നു​ചെ​ല്ലേ​ണ്ട അ​വ​സ്ഥ ഒ​രി​ട​ത്തും ഉ​ണ്ടാ​കി​ല്ലെ​ന്നും ജി​ല്ലാ ജ​ഡ്ജി പ​റ​ഞ്ഞു.‌
ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ ദി​വ്യ എ​സ്. അ​യ്യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ‌

ഡി​എ​ൽ​എ​സ്എ സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ ദേ​വ​ൻ കെ. ​മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് ക​വി​താ ഗം​ഗാ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി എ. ​സ​ന്തോ​ഷ് കു​മാ​ർ, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ പി.​ എ​സ്. ത​സ്നീം, വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എ​ച്ച്. താ​ഹി​റ ബീ​വി, വു​മ​ണ്‍ സെ​ൽ സി​ഐ ഉ​ദ​യ​മ്മ, എ​സ്എ​ച്ച്ഒ​മാ​ർ, അ​ഭി​ഭാ​ഷ​ക​ർ, എ​സ്പി​സി പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌