അ​ത്തി​ക്ക​യം കൊ​ച്ചു​പാ​ല​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​ള​കി
Tuesday, December 7, 2021 10:37 PM IST
റാ​ന്നി: അ​ത്തി​ക്ക​യം ക​ടു​മീ​ൻ​ചി​റ റോ​ഡി​ൽ തോ​ടി​ന് കു​റു​കെ​യു​ള്ള കൊ​ച്ചു​പാ​ല​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​ള​കി.

40 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ സി​മ​ന്‍റ് പാ​ളി​ക​ളും ഇ​ള​കി​ത്തു​ട​ങ്ങി. സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ കെ​ട്ടി​നും ബ​ല​ക്കു​റ​വു​ണ്ട്. ‌

അ​ത്തി​ക്ക​യം ടൗ​ണി​ൽ നി​ന്നും നാ​റാ​ണം​മൂ​ഴി സ​ഹ​ക​ര​ണ ബാ​ങ്ക്, സ്വ​കാ​ര്യ ആ​ശു​പ​ത്രി, ര​ണ്ടു പ്ര​ധാ​ന സ്കൂ​ളു​ക​ൾ, ക​ടു​മീ​ൻ​ചി​റ ശി​വ​ക്ഷേ​ത്രം, എ​സ്എ​ൻ ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യി​ലെ പാ​ല​ത്തി​നാ​ണ് ഈ ​ദു​ര​വ​സ്ഥ.

അ​ത്തി​ക്ക​യം മു​ത​ൽ ക​ടു​മീ​ൻ​ചി​റ വ​രെ​യു​ള്ള റോ​ഡ് പൂ​ർ​ണ​മാ​യും പൊ​ളി​ഞ്ഞു കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു കാ​ല​ങ്ങ​ളാ​യി.

റോ​ഡ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ വ​രെ എ​ത്തി നി​ൽ​ക്കു​ക​യാ​ണ്. ടൗ​ണി​നെ ക​ടു​മീ​ൻ​ചി​റ കി​ഴ​ക്കേ​ഭാ​ഗം, തോ​ണി​ക്ക​ട​വ് എ​ന്നീ ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​നു ബ​ല​ക്ഷ​യം പോ​ലു​ള്ള​വ സം​ഭ​വി​ച്ചാ​ൽ ഇ​വി​ടെ താ​മ​സി​ക്കു​ന്ന ആ​ളു​ക​ൾ കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ച​രി​ച്ചു വേ​ണം വീ​ടു​ക​ളി​ൽ എ​ത്താ​ൻ.

പ​ന്പാ​ന​ദി​യോ​ടു ചേ​ർ​ന്നു​ള്ള റോ​ഡും പാ​ല​വും മ​ഹാ​പ്ര​ള​യ​ത്തി​ൽ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും മു​ങ്ങി​യി​രു​ന്നു.

ര​ണ്ടു മാ​സ​ത്തി​ന് മു​ന്പ് ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​നും പാ​ലം പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു. ചെ​ന്പ​ന്മു​ടി മ​ല​യി​ൽ നി​ന്നും കു​ത്തി​യെ​ടു​ത്തു​വ​രു​ന്ന മ​ല​വെ​ള്ളം പ​ല​പ്പോ​ഴും തോ​ടി​നും പാ​ല​ത്തി​നും ഇ​രുക​ര​ക​ളി​ൽ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​ണ്. ‌

പാ​ല​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മു​ന്പാ​കെ പ​ല​ത​വ​ണ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ​യും അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

പാ​ല​ത്തി​ന്‍റെ ഒ​രു​വ​ശ​ത്തേ​ക്കാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ൾ​പ്പെ​ടെ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്. ‌