അ​ഞ്ചം​ഗ സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Saturday, January 15, 2022 10:34 PM IST
അ​ടൂ​ർ: മു​ൻ വൈ​രാ​ഗ്യ​ത്തേ​ത്തു​ട​ർ​ന്ന് അ​ഞ്ചം​ഗ​സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. വ​യ​ല കോ​ട്ടൂ​ർ വീ​ട്ടി​ൽ ര​ഞ്ജി​ത്ത്, ഭാ​ര്യ മ​ഹി​ളാ മോ​ർ​ച്ച ഏ​റ​ത്ത് മേ​ഖ​ല സെ​ക്ര​ട്ട​റി അ​ശ്വ​തി, മ​ക​ൾ എ​ട്ടു​വ​യ​സു​കാ​രി ഗൗ​രി എ​ന്നി​വ​ർ​ക്കാ​ണ് സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30നാ​ണ് സം​ഭ​വം. അ​ഞ്ചം​ഗ സം​ഘം വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ക​ത​ക് പൊ​ളി​ച്ച് വീ​ട്ടി​നു​ള്ളി​ൽ ക​യ​റി അ​ശ്വ​തി​യെ​യും ര​ഞ്ജി​ത്തി​നെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. എ​ട്ടു വ​യ​സു​ള്ള മ​ക​ൾ ഗൗ​രി​യെ ക​ഴു​ത്തി​ന് പി​ടി​ച്ച് പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു.

വീ​ട്ടി​നു​ള്ളി​ലെ ഫ​ർ​ണി​ച്ച​റും ത​ക​ർ​ത്തു. കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ൾ സം​ഘം വ​ന്ന ബൈ​ക്കു​ക​ളു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​താ​യും മ​ർ​ദ​ന​മേ​റ്റ​വ​ർ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

ക​മ്പി​വ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി​ട്ടാ​ണ് ആ​ക്ര​മി​ക​ൾ എ​ത്തി​യ​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് ത​ങ്ങ​ളെ മ​ർ​ദി​ച്ച​തെ​ന്ന് മ​ർ​ദ​ന​മേ​റ്റ​വ​ർ മൊ​ഴി ന​ൽ​കി​യ​താ​യി ഏ​നാ​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു. അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ.​ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി വീ​ട്ടു​കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സെ​ടു​ത്തു.