233 -ാമ​ത് സ്നേ​ഹ​ഭ​വ​നം വി​ധ​വ​യാ​യ മ​ണി​യ​മ്മ​യ്ക്കും കു​ടും​ബ​ത്തി​നും
Saturday, January 15, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ നി​രാ​ലം​ബ​ർ​ക്കു പ​ണി​തു ന​ൽ​കു​ന്ന 233 -ാമ​ത് സ്നേ​ഹ​ഭ​വ​നം ന്യൂ​യോ​ർ​ക്കി​ലു​ള്ള സ​ണ്ണി ബെ​റ്റി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സ​ഹാ​യ​ത്താ​ൽ പ​ള്ളി​ക്ക​ൽ ക​ള്ള​പ്പ​ഞ്ചി​റ സ​തീ​ഷ് ഭ​വ​ന​ത്തി​ൽ വി​ധ​വ​യാ​യ മ​ണി​യ​മ്മ​യ്ക്കും കു​ടും​ബ​ത്തി​നു​മാ​യി നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും സ​ണ്ണി​യു​ടെ സ​ഹോ​ദ​ര​ൻ പി.​ജെ. ലൂ​ക്കോ​സും റി​ട്ട​യേ​ഡ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജോ​ർ​ജ് കോ​ശി​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ഇ​ടി​ഞ്ഞു​വീ​ണ ഒ​റ്റ​മു​റി വീ​ട്ടി​ലാ​യി​രു​ന്നു വ​ർ​ഷ​ങ്ങ​ളാ​യി അ​ഞ്ചം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ മ​ണി​യ​മ്മ​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ ദു​രി​തം മ​ന​സി​ലാ​ക്കി​യ ഡോ. ​സു​നി​ൽ മു​ൻ​കൈ​യെ​ടു​ത്താ​ണ് വീ​ടു നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ ജ​ഗ​ദീ​ശ​ൻ, അ​ജി ജോ​ർ​ജ്, കു​ഞ്ഞു​മോ​ൾ ലൂ​ക്കോ​സ്, കെ.​പി. ജ​യ​ലാ​ൽ, മ​ന്മ​ഥ​ൻ പി​ള്ള, ശ്രീ​ല​ത ത​ങ്ക​ച്ചി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.