ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
Sunday, January 16, 2022 10:10 PM IST
കൊ​ടു​മ​ണ്‍: ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് ഇ​ല​വി​നാ​ക്കു​ഴി താ​വ​ള​ത്തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​യി​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ (72) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് വീ​ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സ​മീ​പ​ത്തെ വീ​ട്ടി​ൽ പോ​യി തി​രി​കെ വ​രു​ന്പോ​ൾ റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വെ അ​തു​വ​ഴി വ​ന്ന ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു’ ഉ​ട​ൻ ത​ന്നെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നെ​ടു​മ​ണ്‍​കാ​വ് അ​ങ്ങേ വീ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്.​സം​സ്ക്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: ബി​ജു, രാ​ജു. മ​രു​മ​ക്ക​ൾ: മേ​ഴ്സി ബി​ജു.