കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക്ലാ​സു​ക​ൾ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം തു​ട​ങ്ങ​ണം: മ​ന്ത്രി
Sunday, January 16, 2022 11:36 PM IST
പ​ത്ത​നം​തി​ട്ട: അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം ത​ന്നെ കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​ന്നാം​വ​ർ​ഷ എം​ബി​ബി​എ​സ് ക്ലാ​സു​ക​ൾ​ക്ക് ആ​രം​ഭി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ നി​ല​യി​ൽ ഏ​റ്റ​വും ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്ന് മ​ന്ത്രി വീ​ണാ​ജോ​ർ​ജ്. ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി​യു​ടെ ആ​ദ്യ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ ഉ​ൾ​പ്പ​ടെ നി​യ​മി​ച്ച് ഒ​പി, ഐ​പി പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. ഇ​ട​ക്കാ​ല​ത്ത് കോ​വി​ഡ് സെ​ന്‍റ​റാ​ക്കി മാ​റ്റി​യി​രു​ന്നു എ​ങ്കി​ലും പി​ന്നീ​ട് ഐ​പി പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് കി​ഫ്ബി വ​ഴി 19.64 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​ത് എ​ത്ര​യും വേ​ഗ​ത്തി​ൽ ല​ഭി​ക്കും. കൂ​ടാ​തെ ആ​ശു​പ​ത്രി​യു​ടെ പ​രി​സ​ര​ത്തു​ള്ള പാ​റ പൊ​ട്ടി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ ഒ​രു സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. അ​വ​ർ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട്ട​മാ​ണ് ഈ ​വ​ർ​ഷം ന​ട​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ത​സ്തി​ക​ക​ളി​ൽ സീ​നി​യ​ർ ആ​ളു​ക​ളു​ടെ നി​യ​മ​നം ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

. അ​റു​നൂ​റോ​ളം രോ​ഗി​ക​ൾ പ്ര​തി​ദി​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്നു​ണ്ടെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി. രോ​ഗി​ക​ൾ കൂ​ടു​ന്ന​ത് അ​നു​സ​രി​ച്ച് കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ച് പു​തി​യ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും.

കോ​വി​ഡ് മൂ​ന്നാം ത​രം​ഗ സാ​ധ്യ​ത കൂ​ടി മു​ൻ​നി​ർ​ത്തി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കേ​ണ്ട​ത്. ന​മ്മു​ടെ നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്ന രീ​തി​യി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി കാ​ര്യ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

മ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ലെ സേ​വ​ന​ങ്ങ​ളു​ടെ തു​ക​ക​ൾ താ​ര​ത​മ്യം ചെ​യ്ത് എ​പി​എ​ൽ, ബി​പി​എ​ൽ ആ​ളു​ക​ൾ​ക്കു​ള്ള കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സേ​വ​ന​ങ്ങ​ളു​ടെ തു​ക നി​ശ്ച​യി​ക്കാ​ൻ ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

മ​ഞ്ഞ കാ​ർ​ഡ് ഉ​ള്ള​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ലെ എ​ല്ലാ സേ​വ​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി​രി​ക്കും. കൂ​ടാ​തെ ആ​ശു​പ​ത്രി​ക്കു​ള്ളി​ലെ കാ​ന്‍റീ​ൻ ന​ട​ത്തി​പ്പ് കു​ടും​ബ​ശ്രീ​യു​ടെ ജി​ല്ലാ മി​ഷ​നെ ഏ​ൽ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ എം​പി​യു​ടെ പ്ര​തി​നി​ധി ആ​ർ. ഹ​രി​ദാ​സ് ഇ​ട​ത്തി​ട്ട, കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ്രി​ൻ​സി​പ്പ​ൽ ഡോ. ​മി​ന്നി മേ​രി മാ​മ്മ​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​രാ​ജേ​ന്ദ്ര​ൻ, മ​റ്റ് എ​ച്ച്.​ഡി.​എ​സ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.