ജി​ല്ലാ ഒ​ളി​ന്പി​ക്സ്: ക​രാ​ട്ടെ മ​ത്സ​രം കാ​ണി​ക​ളി​ൽ ആ​വേ​ശം പ​ക​ർ​ന്നു
Sunday, January 16, 2022 11:36 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ക​രാ​ട്ടെ മ​ത്സ​രം ജി​ല്ലാ ഒ​ളി​ന്പി​ക്സി​നെ ആ​വേ​ശ​ത്തി​ലേ​ക്കെ​ത്തി​ച്ചു. പ​ത്ത​നം​തി​ട്ട സു​ബ​ല പാ​ർ​ക്കി​ൽ ഇ​ന്ന​ലെ ന​ട​ന്ന ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ ദേ​ശീ​യ​താ​ര​ങ്ങ​ളാ​യ വി. ​വി​ശ്വ​നാ​ഥ്, യു. ​അ​മീ​ഷാ​ദേ​വി എ​ന്നി​വ​ർ ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നു.

കാ​ത്താ മ​ത്സ​ര​ത്തി​ൽ വി​ശ്വ​നാ​ഥ്, അ​മീ​ഷാ​ദേ​വി തു​ട​ങ്ങി​യ​വ​രാ​ണ് മു​ന്നി​ലെ​ത്തി​യ​ത്. കു​മി​ത്തെ മ​ത്സ​ര​ങ്ങ​ളി​ൽ രേ​വ​തി എ​സ്. നാ​യ​ർ, അ​ഭി​ജി​ത് വി. ​ലാ​ൽ, അ​ര​വി​ന്ദ്, എ​സ്. ഐ​ശ്വ​ര്യ എ​ന്നി​വ​ർ ഒ​ന്നാ​മ​തെ​ത്തി. ഇ​ള​മ​ണ്ണൂ​ർ ജ​യ്ഹി​ന്ദി ഫോ​ഫു​കാ​ൻ ടീ​മി​നാ​ണ് ഓ​വ​റോ​ൾ കി​രീ​ടം.

മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സ​ജി, പ്ര​ഫ.​ടി.​കെ.​ജി. നാ​യ​ർ, ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ​ന്ന​കു​മാ​ർ, ജി​ല്ലാ ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ. ആ​ന്‍റ​ണി, എ​ൻ. ച​ന്ദ്ര​ൻ, കൗ​ണ്‍​സി​ല​ർ സി.െ. ​അ​ർ​ജു​ന​ൻ, സി.​ഡി. ജ​യ​ൻ, തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​ന്ത​ള​ത്ത് ആ​രം​ഭി​ച്ച ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​ര​ങ്ങ​ളും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി.​ആ​ർ. രാ​ജേ​ഷ്, ട്ര​ഷ​റാ​ർ മാ​ത്യു തോ​മ​സ്, എം.​ജെ. റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.