പേ​ങ്ങാ​ട്ടു​ക​ട​വ് പാ​ല​ത്തി​ന​ടി​യി​ൽ നി​ന്ന് സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി
Tuesday, January 18, 2022 10:44 PM IST
റാ​ന്നി: വ​ട​ശേ​രി​ക്ക​ര പേ​ങ്ങാ​ട്ടു​ക​ട​വു പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തു​നി​ന്ന് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് ഏ​ഴു ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

പ​ന്പാ​ന​ദി​യി​ൽ വ​ട​ശേ​രി​ക്ക​ര ച​ന്ത​യോ​ടു ചേ​ർ​ന്നാ​ണ് പേ​ങ്ങാ​ട്ടു​ക​ട​വ് പാ​ലം. പാ​റ സ്ഫോ​ട​നം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ത​രം ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ഏ​റെ പ​ഴ​ക്കം ചെ​ന്ന​താ​ണ്. പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗി​ലാ​ണ് ഇ​വ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള തി​രു​വാ​ഭ​ര​ണ പാ​ത​യി​ലാ​ണ് പാ​ലം. തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര 21നു ​പു​ല​ർ​ച്ചെ പ​ന്ത​ള​ത്തേ​ക്കു മ​ട​ങ്ങേ​ണ്ട​തും ഇ​തു​വ​ഴി​യാ​ണ്.
സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഡോ​ഗ് സ്ക്വാ​ഡും ബോം​ബു സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ൻ, ഡി​വൈ​എ​സ്പി​മാ​രാ​യ മാ​ത്യു ജോ​ർ​ജ്, സു​ധാ​ക​ര​പി​ള്ള, സി​ഐ എം.​ആ​ർ. സു​രേ​ഷ്, തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രും സം​സ്ഥാ​ന, ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച്, ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും എ​ല്ലാ സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ​ന്പാ​ന​ദി​ക്ക​ര​യി​ലെ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ മ​ത്സ്യം പി​ടി​ക്കു​ന്ന​തി​നാ​യി എ​ത്തി​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ളാ​ണോ ഇ​വ​യെ​ന്ന സം​ശ​യ​വു​മു​ണ്ട്. എ​ന്നാ​ൽ സം​ഭ​വം അ​ട്ടി​മ​റി​യാ​ണെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട വി​വി​ധ ഹി​ന്ദു സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണം
വേ​ണം: ബി​ജെ​പി

റാ​ന്നി: തി​രു​വാ​ഭ​ര​ണ പാ​ത​യി​ൽ സ്ഫോ​ട​ന​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വി​ശ്യ​പ്പെ​ട്ടു.

തി​രു​വാ​ഭ​ര​ണ പാ​ത​യാ​യ റാ​ന്നി വ​ട​ശേ​രി​ക്ക​ര പേ​ങ്ങാ​ട്ടു​ക​ട​വ് പാ​ല​ത്തി​ന്‍റെ അ​ടി​യി​ൽ നി​ന്നും ആ​റു ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ഇ​ന്ന​ലെ ക​ണ്ടെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര തി​രി​കെ വ​രാ​നു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റെ ഭീ​തി​യു​ണ​ർ​ത്തു​ന്ന വി​ഷ​യ​മാ​ണി​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റാ​ന്നി: തി​രു​വാ​ഭ​ര​ണ പാ​ത​യി​ൽ സ്ഫോ​ട​ന വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് അ​യ്യ​പ്പ​സേ​വാ​സ​മാ​ജം റാ​ന്നി താ​ലൂ​ക്ക് സ​മി​തി റാ​ന്നി പോ​ലീ​സി​ന് പ​രാ​തി ന​ല്കി.