പ​ന്പാ ന​ദീ​തീ​ര ജൈ​വ​വൈ​വി​ധ്യ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി : ര​ണ്ടു​ല​ക്ഷം രാ​മ​ച്ച തൈ​ക​ൾ ന​ടും
Tuesday, January 18, 2022 10:44 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന്പാ ന​ദീ​തീ​ര ജൈ​വ​വൈ​വി​ധ്യ പു​ന​രു​ജ്ജീ​വ​നം ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി 21നു ​രാ​വി​ലെ എ​ട്ടി​ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​റ​ന്മു​ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​സി. ജോ​ർ​ജ് തോ​മ​സ് പ​ങ്കെ​ടു​ക്കും. റാ​ന്നി​യി​ൽ ന​ട​ക്കു​ന്ന തൈ ​ന​ടീ​ൽ പ​രി​പാ​ടി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​ന്പാ​തീ​ര​ങ്ങ​ളി​ലെ 14 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും നാ​ല് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ര​ണ്ട് ല​ക്ഷം രാ​മ​ച്ച തൈ​ക​ളും ഔ​ഷ​ധ സ​സ്യ​തൈ​ക​ളും തീ​രം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വൃ​ക്ഷ തൈ​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ദി​തീ​ര​ങ്ങ​ളി​ൽ ന​ടും.

പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ​ത​ല സ​മി​തി​യും ന​ദീ​തീ​ര​ങ്ങ​ളി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ഞ്ചാ​യ​ത്ത് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. വാ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് ത​ല ക​ർ​മ​സേ​ന​ക​ളും രൂ​പീ​ക​രി​ച്ചു. പെ​രു​നാ​ട്, വെ​ച്ചൂ​ച്ചി​റ, നാ​റാ​ണം​മൂ​ഴി, വ​ട​ശേ​രി​ക്ക​ര, റാ​ന്നി, റാ​ന്നി അ​ങ്ങാ​ടി, റാ​ന്നി പ​ഴ​വ​ങ്ങാ​ടി, ചെ​റു​കോ​ൽ, അ​യി​രൂ​ർ, കോ​ഴ​ഞ്ചേ​രി, തോ​ട്ട​പ്പു​ഴ​ശേ​രി, ആ​റ​ന്മു​ള, മ​ല്ല​പ്പു​ഴ​ശേ​രി, കോ​യി​പ്രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ന​ദീ​തീ​ര​ങ്ങ​ളി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ തൈ​ന​ടീ​ലി​ൽ പ​ങ്കെ​ടു​ക്കും. പ​ന്പ​യു​ടെ തീ​ര​ങ്ങ​ളി​ലു​ള്ള എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൈ ​ന​ടീ​ൽ പ​രി​പാ​ടി ന​ട​ക്കും.