ചങ്ങനാശേരി: യുവജനങ്ങൾ വിശ്വാസത്തിലും ധാർമികതയിലും ആഴപ്പെടണമെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത യുവദീപ്തി എസ്എംവൈഎം വാർഷികവും പ്രവർത്തനവർഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ പെരുന്തോട്ടം. യുവദീപ്തി -എസ്എംവൈഎം 37-ാം സെനറ്റ് വർഷത്തിലെ പ്രസിഡന്റായി ജോർജ് ജോസഫ് (കുടമാളൂർ), ഡെപ്യൂട്ടി പ്രസിഡന്റായി ജയ്നെറ്റ് മാത്യു (എടത്വാ), ജനറൽ സെക്രട്ടറിയായി റ്റോം തോമസ് (ചമ്പക്കുളം), ട്രഷററായി അലൻ ടോമി (ആലപ്പുഴ), വൈസ് പ്രസിഡന്റുമാരായി ടെബിൻ ആന്റണി (പുളിങ്കുന്ന്), രേഷ്മ ദേവസ്യ (ചങ്ങനാശേരി), സെക്രട്ടറിമാരായി ആൽബിൻ ലാജി (നെടുംകുന്നം), നേഹ ലെസ്ലി (ആലപ്പുഴ), എന്നിവരും കെസിവൈഎം സിൻഡിക്കേറ്റ് അംഗങ്ങളായി ഷിജോ മാത്യു (തുരുത്തി), അമല അന്ന ജോസ് (കുടമാളൂർ), കെസിവൈഎം സെനറ്റ് അംഗങ്ങളായി ജിൻസ് ജോസഫ് (തൃക്കൊടിത്താനം), ജോസ്ന തോമസ് (കൊല്ലം ആയൂർ), എസ്എംവൈഎം സെനറ്റ് അംഗങ്ങളായി ബ്ലസൻ തോമസ് (അതിരമ്പുഴ), അമല റേച്ചൽ ഷാജി (ചങ്ങനാശേരി), മീഡിയ കോഓർഡിനേറ്റർമാരായി കിരൺ കെന്നഡി (മണിമല), അഞ്ജന ജേക്കബ് (അമ്പൂരി), കരിയർ കോഓർഡിനേറ്റർമാരായി ജെറിൻ ജോസ് (തിരുവനന്തപുരം), അമ്മു ബാബു (കോട്ടയം), പിആർഒ ആയി ജോർഡി വർഗീസ് (ചങ്ങനാശേരി), എഡിറ്റർമാരായി മെബിൻ മാത്യു (എടത്വാ), പ്രീതി ജയിംസ് (കുറുമ്പനാടം) എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ മാത്യു പ്രസംഗിച്ചു.
അതിരൂപത പാസ്റ്ററൽ സെന്ററിൽ നടന്ന വാർഷികത്തിന് ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ, ആനിമേറ്റർ സിസ്റ്റർ തെരസീന, മുൻ ഭാരവാഹികളായ ജോബിൻ ജോസഫ്, ജോർഡി വർഗീസ്, ഡെൻസമ്മ അന്നാ സോജൻ, ഡയോൺ റോയി, ബ്രദർ സിൻജോ തുണ്ടിയിൽ, ലാലിച്ചൻ മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ വിവിധ തലങ്ങളിൽ മികവ് തെളിയിച്ച ഫൊറോനകൾക്കും യൂണിറ്റുകൾക്കും യുവജനങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.