അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​പ​ര്യാ​പ്ത​ത​ക​ൾ: ഡി​എം​ഒ​യ്ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ്
Tuesday, January 18, 2022 10:48 PM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രു​മി​ല്ലെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ ദി​നം​പ്ര​തി ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആ​ശു​പ​ത്രി​യാ​ണ് ഇ​ത്. ഐ​സി​യു ക്ര​മീ​ക​രി​ച്ച​തോ​ടെ വാ​ർ​ഡി​ൽ കി​ട​ക്ക​ക​ൾ ല​ഭ്യ​മ​ല്ലാ​താ​യി. ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ പേ ​വാ​ർ​ഡ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്നു. 90 സ്റ്റാ​ഫ് ന​ഴ്സ് വേ​ണ്ടി​ട​ത്ത് 65 പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്. രാ​ത്രി​യി​ൽ ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണു​ള്ള​ത്. ആ​വ​ശ്യ​ത്തി​ന് കി​ട​ക്ക​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ നി​ല​ത്ത് കി​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ അ​ക്ബ​ർ അ​ലി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.