പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ
Wednesday, January 19, 2022 10:22 PM IST
റാ​ന്നി: പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ട​മു​റി വ​ലി​യ​പ​താ​ൽ വാ​ല​ൻ​പാ​റ പെ​രു​ന്പ്രാ​വി​ൽ ദീ​പു (27) വാ​ണ് പി​ടി​യി​ലാ​യ​ത്. ‌

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വ​ലി​യ​പ​താ​ലി​ലാ​യി​രു​ന്നു സം​ഭ​വം.
വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​നു മു​ന്പി​ൽ ക​ത്തി​യു​മാ​യി ബ​ഹ​ളം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന സ്ഥാ​പ​ന​മു​ട​മ പ്ര​കാ​ശി​ന്‍റെ പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു പോ​ലീ​സ്. വി​വ​രം തി​ര​ക്കു​ന്ന​തി​നി​ട​യി​ൽ ദീ​പു എ​എ​സ്ഐ അ​നി​ൽ​കു​മാ​റി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​പി​ടി​ച്ചു ത​ള്ളു​ക​യും ക​ഴു​ത്തി​ന് കു​ത്തി​പി​ടി​ക്കു​ക​യും യൂ​ണി​ഫോം കീ​റു​ക​യും ചെ​യ്തു. വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന ഇ​യാ​ൾ കു​ത​റി​മാ​റു​ ക​യും മ​റ്റു​ദ്യോ​ഗ​സ്ഥ​രെ ഇ​തി ​നി​ട​യി​ൽ ആ​ക്ര​മി​ക്കാ​നും ശ്ര​ മി​ച്ചു.

ലോ​ക്ഡൗ​ണ്‍ കാ​ല​ത്തു ചാ​രാ​യം വാ​റ്റി​യ കേ​സി​ലും അ​ടി​പി​ടി​ക്കേ​സു​ക​ളി​ലു​മാ​യി ഒ​ന്നി​ല​ധി​കം ത​വ​ണ റി​മാ​ൻ​ഡി​ലാ​യി​ട്ടു​ള്ള​യാ​ളാ​ണ് ദീ​പു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഈ ​കേ​സി​ലെ​ല്ലാം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന എ​എ​സ്ഐ​യോ​ടു​ള്ള മു​ൻ​വൈ​രാ​ഗ്യ​ത്തി​ലാ​ണ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ദീ​പു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു.