ചങ്ങനാശേരി: അതിരൂപത പ്രവാസി അപ്പസ്തോലേറ്റിന്റെ ആഭിമുഖ്യത്തിൽ അതിരൂപത പ്രവാസി സംഗമവും വാർഷികവും നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ആർച്ച് ബിഷപ്സ് ഹൗസിൽ നടക്കും. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഓണ്‍ലൈനിലായിരിക്കും സമ്മേളനം നടത്തപ്പെടുന്നത്. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും. സഹായമെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.
വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ, പ്രവാസി ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിജോ മാറാട്ടുകളം, ജോബ് മൈക്കിൾ എംഎൽഎ, കെപിസിസി സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ഡോമിനിക്ക് ജോസഫ്, ഷെവലിയർ സിബി വാണിയപ്പുരയ്ക്കൽ, തങ്കച്ചൻ പൊൻമാങ്കൽ, വിവിധ രാജ്യങ്ങളിലെ പ്രവാസി അപ്പസ്തോലേറ്റിന്റെ കോ-ഓർഡിനേറ്റർമാരായ ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോ കാവാലം, സജീവ് ചക്കാല (സൗദി അറേബ്യ), ജിറ്റോ ജയിംസ് (ഖത്തർ), സുനിൽ പി. ആന്റണി (കുവൈറ്റ്), ജോബൻ തോമസ് (ഒമാൻ), ബിജു മാത്യു മട്ടാഞ്ചേരി ( യുഎഇ), ഷിനോയ് ആന്റണി ( ബഹറിൻ ), ലിൻസി മാത്യു ( ഇസ്രായേൽ ) എന്നിവർ പ്രസംഗിക്കും. തുടർന്ന് അവാർഡുകളുടെ പ്രഖ്യാപനവും ക്രിസ്മസ് മത്സരങ്ങളുടെ ഫലപ്രഖ്യാപനവും നടക്കും.