ഓ​മ​ല്ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ദേ​ശീ​യ അ​ക്ര​ഡി​റ്റേ​ഷ​ൻ; പ​രി​ശോ​ധ​ന ന​ട​ന്നു
Friday, January 21, 2022 10:41 PM IST
ഓ​മ​ല്ലൂ​ർ: ഓ​മ​ല്ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് നാ​ഷ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നു വേ​ണ്ടി കേ​ന്ദ്ര​സം​ഘം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി.

ആ​ന്ധ്ര​പ്ര​ദേ​ശ് ക്വാ​ളി​റ്റി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​കൃ​ഷ്ണ ചൈ​ത​ന്യ, ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ലെ ഡോ. ​മാ​രി​യ​പ്പ​ൻ എ​ന്നി​വ​രാ​ണ് എ​ത്തി​യ​ത്. ര​ണ്ടു​ദി​വ​സം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും ഉ​പ​കേ​ന്ദ്ര​വും സ​ന്ദ​ർ​ശി​ച്ചു. രോ​ഗി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി ഇ​തി​നു​ശേ​ഷം ആ​ശു​പ​ത്രി​യി​ലെ ഫ​യ​ലു​ക​ൾ എ​ല്ലാം പ​രി​ശോ​ധി​ച്ചു പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് സം​ഘം തി​രി​കെ​പ്പോ​യ​ത്്. ജി​ല്ല​യി​ൽ പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​മ​ല്ലൂ​രി​നെ​യാ​ണ് ഈ ​വ​ർ​ഷം അ​ക്ര​ഡി​റ്റേ​ഷ​നു വേ​ണ്ടി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ക്കു​ന്പോ​ൾ വ​ർ​ഷം​തോ​റും കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്നു ഗ്രാ​ന്‍റ് ല​ഭി​ക്കും. എ​ല്ലാ​വ​ർ​ഷ​വും കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. ദേ​ശീ​യ ത​ല​ത്തി​ൽ അം​ഗീ​കാ​രം നേ​ടി​യാ​ൽ മൂ​ന്നു​വ​ർ​ഷ​വും തു​ട​ർ​ച്ച​യാ​യ ഗ്രാ​ന്‍റ് ല​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ സം​ഘം പ​റ​ഞ്ഞു.

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​താ സു​രേ​ഷ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സാ​ലി തോ​മ​സ്, അ​നി​ൽ​കു​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ദി​വ്യ ആ​ർ. ജ​യ​ൻ, ഡോ. ​രേ​ണു സ്വാ​മി ദാ​സ്, ഡോ. ​ന​വീ​ൻ,ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.