കെ​എ​സ്ആ​ർ​ടി​സി ഷെ​ഡ്യൂ​ളു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കും
Saturday, January 22, 2022 10:18 PM IST
അ​ടൂ​ർ: കെ​എ​സ്അ​ർ​ടി​സി​യു​ടെ എ​ഴു​പ​ത് ശ​ത​മാ​നം ബ​സു​ക​ളും ഇ​ന്ന് ഓ​ടി​ല്ല. ഇ​ന്ന് കേ​ര​ള​ത്തി​ൽ ലോ​ക്ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൾ ഷെ​ഡ്യൂ​ളു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​നാ​ണ് ഡി​പ്പോ​ക​ൾ​ക്കു​ള്ള നി​ർ​ദേ​ശം.

അ​ടൂ​ർ 37 ഷെ​ഡ്യൂ​ളു​ക​ളി​ൽ പ​ത്തെ​ണ്ണം മാ​ത്ര​മേ ഓ​ടി​ക്കു​ക​യു​ള്ളൂ. തീ​രു​വ​ന​ന്ത​പു​രം, കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​വീ​സു​ക​ൾ കൂ​ടാ​തെ കൊ​ല്ലം, ആ​യൂ​ർ, കാ​യം​കു​ളം, പു​ന​ലൂ​ർ ചെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ ചി​ല​തും യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം അ​നു​സ​രി​ച്ച് ഓ​ടി​ക്കും. ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രി​ൽ 11 പേ​ർ​ക്ക് കോ​വി​ഡും ആ​റു പേ​ർ ക്വാ​റ​ന്‍റൈ​നി​ലു​മാ​ണ്.