ക്ഷീ​ര മേ​ഖ​ല​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 1.42 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
Monday, January 24, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ക്ഷീ​ര ക​ർ​ഷ​ക​രു​ടെ സം​ര​ക്ഷ​ണം, പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2021 -22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന 1.42 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണോദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ മു​ഖേ​ന ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പാ​ലി​നു സ​ബ്സി​ഡി ഇ​ന​ത്തി​ൽ 1.10 കോ​ടി രൂ​പ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 16 ക്ഷീ​ര സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്ക് റി​വോ​ൾ​വിം​ഗ് ഫ​ണ്ട് ഇ​ന​ത്തി​ൽ 32 ല​ക്ഷം രൂ​പ​യും ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് തു​ട​ങ്ങി​യ​ത്.

ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ 16 ഡി​വി​ഷ​നു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രോ ക്ഷീ​ര​സ​ഹ​ക​ര​ണ​സം​ഘ​ത്തി​നും ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​മാ​ണ് വി​ത​ര​ണം ചെ​യ്യും. സം​സ്ഥാ​ന​ത്തെ ക്ഷീ​ര​മേ​ഖ​ല​യെ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ന​യി​ക്കു​ന്ന വി​ധ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൈ​ത്താ​ങ്ങാ​കു​ക​യാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

കൂ​ടു​ത​ൽ ക്ഷീ​ര​സം​ഘ​ങ്ങ​ൾ ജി​ല്ല​യി​ൽ ഉ​ണ്ടാ​ക​ണം. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക്് അ​വ​രു​ടെ തൊ​ഴി​ൽ ആ​ദാ​യ​ക​ര​മാ​ക​ണം. വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ടം വേ​ണം. ഇ​തി​നാ​യി കൂ​ടു​ത​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ പാ​ല​ള​ക്കാ​ൻ ത​യാ​റാ​ക​ണം. പ​ര​മാ​വ​ധി പേ​ർ​ക്ക് ക്ഷേ​മ​നി​ധി​യും പെ​ൻ​ഷ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി ക്ഷീ​ര ക​ർ​ഷ​ക​രെ സം​രം​ക്ഷി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ജി​ല്ലാ​ഞ്ചാ​യ​ത്ത്.

ക്ഷീ​ര​ക​ർ​ഷ​ക സം​ഘ​ത്തി​ൽ പാ​ൽ അ​ള​ക്കു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പാ​ലി​ന്‍റെ തോ​ത് അ​നു​സ​രി​ച്ച് ന​ൽ​കു​ന്ന സ​ബ്സി​ഡി തു​ക ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ നേ​രി​ട്ട് ല​ഭ്യ​മാ​ക്കും. ഒ​രു ക്ഷീ​ര​ക​ർ​ഷ​ക​ന് പ​ര​മാ​വ​ധി 40,000 രൂ​പ​യാ​ണ് പാ​ലി​നു സ​ബ്സി​ഡി ല​ഭി​ക്കു​ക. റി​വോ​ൾ​വിം​ഗ് ഫ​ണ്ട് ഇ​ന​ത്തി​ൽ ക​റ​വ പ​ശു​വി​നെ വാ​ങ്ങു​ന്ന ഓ​രോ ക​ർ​ഷ​ക​നും 40,000 രൂ​പ​യാ​ണ് ല​ഭി​ക്കു​ക. പ​ശു​വി​നെ വാ​ങ്ങി ഇ​ൻ​ഷു​ർ ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് തു​ക ന​ൽ​കു​ന്ന​ത്.

ഓ​മ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഐ​മാ​ലി, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ഴ​ഞ്ചേ​രി ഈ​സ്റ്റ്, ചെ​റു​കോ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കീ​ക്കൊ​ഴൂ​ർ എ​ന്നീ ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘ പ്ര​തി​നി​ധി​ക​ൾ​ക്ക് ആ​നു​കൂ​ല്യം നേ​രി​ട്ടു ന​ല്കി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ജി​ല്ല​യി​ലെ 70 ക്ഷീ​ര​സം​ഘം പ്ര​തി​നി​ധി​ക​ൾ ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന പ്ര​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ആ​ർ. അ​ജ​യ​കു​മാ​ർ, ജി​ജി മാ​ത്യൂ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് ഏ​ബ്ര​ഹാം, സി.​കൃ​ഷ്ണ​കു​മാ​ർ, സാ​റാ തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​ആ​ർ. മു​ര​ളീ​ധ​ര​ൻ​നാ​യ​ർ, ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ർ.​സി​ന്ധു, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി.​അ​നി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.