പോ​ലീ​സു​കാ​ര​നെ​തി​രെ​യും സൈ​ബ​ർ ആ​ക്ര​മ​ണം; അ​വ​ധി​യെ​ടു​ത്ത് സി​പി​ഒ
Monday, January 24, 2022 10:45 PM IST
പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ലി​ലെ സി​പി​എം, സി​പി​ഐ സം​ഘ​ർ​ഷ​ത്തി​നി​ടെ സി​പി​എ​മ്മു​കാ​രെ മ​ർ​ദി​ച്ചു​വെ​ന്ന പേ​രി​ൽ കൊ​ടു​മ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​രു സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ ചി​ത്രം സ​ഹി​തം സി​പി​എം സൈ​ബ​ർ ആ​ക്ര​മ​ണം. ചു​വ​ന്ന അ​ങ്ങാ​ടി​ക്ക​ൽ എ​ന്ന ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യി​ലാ​ണ് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ര് ഇ.​എ​സ്. ഷൈ​മോ​ന്‍റെ ചി​ത്രം സ​ഹി​തം പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പോ​ലീ​സു​കാ​ര​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന ആ​ഹ്വാ​ന​മാ​ണ് ഇ​തി​ലു​ള്ള​ത്. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് സൈ​ബ​ർ സ​ഖാ​ക്ക​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​നി​ന്ന് പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സു​കാ​ര​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക​ട​ക്കം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ ഇ​ദ്ദേ​ഹം അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ കൊ​ടു​മ​ണ്‍ എ​സ്എ​ച്ച്ഒ​യ്ക്കും ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത് സി​പി​ഐ​ക്കാ​രാ​ണെ​ന്നാ​യി​രു​ന്നു സി​പി​എം ആ​രോ​പ​ണം. ക​ല്ലേ​റി​ലാ​ണ് ഇ​വ​ർ​ക്കു പ​രി​ക്കേ​റ്റ​ത്. എ​ന്നാ​ൽ സി​പി​എ​മ്മു​കാ​ർ ആ​ക്ര​മ​ണം ന​ട​ത്തുന്ന വീ​ഡി​യോ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നാ​ണ് സി​പി​ഐ​യു​ടെ പ​ക്ഷം. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ സി​പി​ഐ​യ്ക്കെ​തി​രെ കേ​സു​ണ്ട്. എ​ന്നാ​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​പ്പോ​ൾ ചെ​റു​ത്തു​നി​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കെ​തി​രെ​ സി​പി​എ​മ്മി​ന്‍റെ സൈ​ബ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തോ​ടെ കേ​സി​ലെ യ​ഥാ​ർ​ഥ പ്ര​തി​ക​ളാ​രെ​ന്നു വ്യ​ക്ത​മാ​ണെ​ന്ന് സി​പി​ഐ നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.