സ്വ​ന്തം ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ​തി​രെ ക​ർ​ഷ​ക​ർ
Tuesday, January 25, 2022 10:49 PM IST
റാ​ന്നി: ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ർ​ഷ​ക ഭൂ​മി​യി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച ആ​ഞ്ഞി​ലി, പ്ലാ​വ് തു​ട​ങ്ങി​യ വൃ​ക്ഷ​ങ്ങ​ൾ വീ​ട്ടാ​വ​ശ്യ​ത്തി​നാ​യി മു​റി​ച്ചെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ നി​ല​പാ​ടി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ക​ർ​ഷ​ക​ർ.

ക​ർ​ഷ​ക ഭൂ​മി​യി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ൾ അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ളി​ൽ പോ​ലും മു​റി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​ലാ​ണ് ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ. കു​ട്ടി​ക​ളു​ടെ പ​ഠ​നം, വി​വാ​ഹം, വീ​ടു നി​ർ​മാ​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളി​ൽ പോ​ലും മ​ര​ങ്ങ​ൾ മു​റി​ച്ചെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ പ​ന്പാ​വാ​ലി , തു​ലാ​പ്പ​ള്ളി, സീ​ത​ത്തോ​ട്, ചി​റ്റാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. കാ​ട്ടി​ൽ നി​ന്ന് ക​ള്ള​ത്ത​ടി വെ​ട്ടി ക​ട​ത്തു​ന്ന വ​ന​മാ​ഫി​യ​ക്കെ​തി​രെ പ​ല​പ്പോ​ഴും നീ​ങ്ങാ​ൻ ക​ഴി​യാ​ഞ്ഞ വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രാ​ണ് പാ​വ​പ്പെ​ട്ട കൈ​വ​ശ ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കാ​ൻ അ​ര​യും ത​ല​യും കെ​ട്ടി മു​ന്നി​ട്ടി​റ​ങ്ങു​ന്ന​തെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ വ​നം വ​കു​പ്പു മ​ന്ത്രി, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം.​എ​ൽ.​എ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.