മി​ത്ര​പു​ര​ത്തും ഇ​ട​ത്തി​ട്ട​യി​ലും തീ ​പി​ടി​ത്തം
Thursday, January 27, 2022 10:38 PM IST
അ​ടൂ​ർ: അ​ടൂ​രി​ൽ മി​ത്ര​പു​ര​ത്ത് കാ​ടി​നും കൊ​ടു​മ​ണ്‍ ഇ​ട​ത്തി​ട്ട​യി​ൽ തെ​ങ്ങി​നും തീ ​പി​ടി​ച്ചു. മി​ത്ര​പു​ര​ത്തെ ഇ​ൻ​ക്സ് ഷോ​റൂ​മി​നു സ​മീ​പം രാ​ജ​ന്‍റെ ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്തു​ള്ള അ​ടി​ക്കാ​ടി​നും പു​ല്ലി​നു​മാ​ണ് തീ​പി​ടി​ച്ച​ത്. നാ​ട്ടു​കാ​ർ തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ച​തി​നൊ​പ്പം അ​ടൂ​ർ അ​ഗ്നി​ശ​മ​ന സേ​ന​യും സ്ഥ​ല​ത്തെ​ത്തി.

കൊ​ടു​മ​ണ്‍ ഇ​ട​ത്തി​ട്ട​യി​ൽ മേ​ലേ​തി​ൽ രാ​ജു​വി​ന്‍റെ വീ​ടി​ന്‍റെ പു​റ​ത്തെ യ്ക്കു ​ചാ​ഞ്ഞു നി​ന്ന തെ​ങ്ങി​നാ​ണ് തീ ​പി​ടി​ച്ച​ത്. രാ​വി​ലെ പു​ര​യി​ട​ത്തി​ൽ പ​ട​ർ​ന്ന തീ ​തെ​ങ്ങി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. അ​ടൂ​ർ അ​ഗ്നി ശ​മ​ന​സേ​ന വാ​ഹ​ന​ത്തി​ലെ ഫ​യ​ർ ടെ​ൻ​ഡ​ർ പ​ന്പ് 20 മി​നി​റ്റോ​ളം പ്ര​വ​ർ​ത്തി​പ്പി​ച്ച് വെ​ള്ളം ഒ​ഴി​ച്ച് തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.