ട്ര​ഷ​റി ത​ട്ടി​പ്പു​കേസ്: സൂ​ത്ര​ധാ​ര​ൻ റി​മാ​ൻ​ഡി​ൽ
Thursday, May 5, 2022 11:20 PM IST
പ​ത്ത​നം​തി​ട്ട: ട്ര​ഷ​റി ത​ട്ടി​പ്പു​ കേ​സി​ൽ പി​ടി​യി​ലാ​യ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ഈ​രാ​റ്റു​പേ​ട്ട വ​ട്ട​ക്ക​യം ചെ​മ്പ​ക​ശേ​രി വീ​ട്ടി​ൽ സി.​ടി. ഷ​ഹീ​ർ (34) റി​മാ​ൻ​ഡി​ൽ. ഇ​യാ​ൾ ക്രൈം​ബ്രാ​ഞ്ചി​നോ​ട് കു​റ്റം സ​മ്മ​തി​ച്ചു. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ന് സ​മീ​പം വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ​ത്.

മ​ര​ണ​മ​ട​ഞ്ഞ വി​ര​മി​ച്ച സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​യു​ടെ സ്ഥി​ര നി​ക്ഷേ​പ​ത്തു​ക​യും പ​ലി​ശ​യും ഉ​ൾ​പ്പെ​ടെ 8.13ല​ക്ഷം രൂ​പ സു​ധീ​ഷ്, മ​ണ്ണി​ലേ​ത്ത്, ഓ​മ​ല്ലൂ​ർ, മ​ഞ്ഞ​നി​ക്ക​ര എ​ന്ന വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ് ഷ​ഹീ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട ജി​ല്ലാ ട്ര​ഷ​റി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു.

2020 ജൂ​ൺ മു​ത​ൽ 2021 ഡി​സം​ബ​ർ വ​രെ ഏ​ഴ് ത​വ​ണ​യാ​യാ​ണ് പ​ണം പി​ൻ​വ​ലി​ച്ച​തെ​ന്ന് പ്ര​തി ക്രൈം​ബ്രാ​ഞ്ചി​നോ​ട് പ​റ​ഞ്ഞു. ഇ​യാ​ൾ നേ​ര​ത്തേ ജോ​ലി ചെ​യ്തി​രു​ന്ന ജി​ല്ലാ ട്ര​ഷ​റി, പെ​രു​നാ​ട് സ​ബ്ട്ര​ഷ​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. കാ​ണാ​താ​യ 38000 രൂ​പ​യു​ടെ ഒ​രു ചെ​ക്ക് പ്ര​തി ജോ​ലി ചെ​യ്തി​രു​ന്ന പെ​രു​നാ​ട് സ​ബ് ട്ര​ഷ​റി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

ജി​ല്ലാ ‌ട്ര​ഷ​റി​യി​ൽ നി​ന്ന് മൂ​ന്ന് ത​വ​ണ​യും എ​രു​മേ​ലി സ​ബ് ട്ര​ഷ​റി​യി​ൽ നി​ന്ന് ര​ണ്ട് ത​വ​ണ​യും മ​ല്ല​പ്പ​ള്ളി, പെ​രു​നാ​ട് സ​ബ് ട്ര​ഷ​റി​ക​ളി​ൽ നി​ന്ന് ഓ​രോ ത​വ​ണ​യും പ്ര​തി ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് പ​ണം പി​ൻ​വ​ലി​ച്ചു.

സൈ​ബ​ർ​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഹാ​ർ​ഡ് ഡി​സ്കു​ക​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച കം​പ്യൂ​ട്ട​റി​ന്‍റെ ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണ​സം​ഘം നാ​ഷ​ണ​ൽ ഇ​ൻ​ഫോ​ർ​മാ​റ്റി​ക് സെ​ന്‍റ​റി​ൽ നി​ന്നും കേ​ര​ള സ്റ്റേ​റ്റ് ഡേ​റ്റാ സെ​ന്‍റ​റി​ൽ നി​ന്നും ഡി​ജി​റ്റ​ൽ, ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

നൂ​റോ​ളം രേ​ഖ​ക​ൾ ക​ണ്ടെ​ടു​ത്തു. പ്ര​തി​ക്ക് പു​റ​ത്തു​നി​ന്ന് സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും അ​ന​ധി​കൃ​ത സ​മ്പാ​ദ്യ​മു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ക്രൈ​ബ്രാ​ഞ്ച് സം​ഘം പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.