മൈ​ല​പ്ര ബാ​ങ്ക് ക്ര​മ​ക്കേ​ട് ! ജീ​വ​ന​ക്കാ​രെ പ​ഴി​ചാ​രാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സ​ഹ​കാ​രി​ക​ളും
Sunday, May 15, 2022 12:35 AM IST
പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്കി​ലെ പ്ര​തി​സ​ന്ധി​ക്കും ക്ര​മ​ക്കേ​ടു​ക​ൾ​ക്കു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ജീ​വ​ന​ക്കാ​രു​ടെ മേ​ൽ കെ​ട്ടി​വ​യ്ക്കാ​നു​ള്ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ ശ്ര​മ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.

ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ മൂ​ന്നു​പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു​വെ​ന്നും പ്ര​സി​ഡ​ന്‍റ് ജെ​റി ഈ​ശോ ഉ​മ്മ​ൻ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും സം​ഘ​വും രേ​ഖ​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച​തു ത​ട​ഞ്ഞ ജീ​വ​ന​ക്കാ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്നും ഇ​തി​നു പി​ന്നി​ൽ ക്ര​മ​ക്കേ​ടു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും സ​ഹ​കാ​രി​ക​ൾ പ​റ​യു​ന്നു. ജീ​വ​ന​ക്കാ​ർ സ​മ​രം ചെ​യ്ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ച്ചു​വെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം വ്യാ​ജ​മാ​ണെ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 29നു ​ബാ​ങ്കി​നു കീ​ഴി​ലു​ള്ള അ​മൃ​ത ഫാ​ക്ട​റി​യി​ലെ ര​ജി​സ്റ്റ​റു​ക​ളും ബി​ല്ലു​ക​ളും ആ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജെ​റി ഈ​ശോ ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ. സു​നി​ൽ​കു​മാ​ർ, ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ സു​നി​ൽ തോ​മ​സ്, മാ​ത്യു സി. ​ജോ​ർ​ജ് എ​ന്നി​വ​ർ റി​ട്ട​യേ​ഡ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​മാ​യി ബാ​ങ്കി​ലെ​ത്തി​യി​രു​ന്നു.

സ​ഹ​ക​ര​ണ​വ​കു​പ്പ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ങ്കി​ലെ രേ​ഖ​ക​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു നി​ല​പാ​ടെ​ടു​ത്ത ജീ​വ​ന​ക്കാ​രെ​യാ​ണ് ഇ​പ്പോ​ൾ സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് സ​ഹ​കാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു.

നി​ക്ഷേ​പ​ക​ർ​ക്ക് ന​ൽ​കാ​ൻ പ​ണ​മി​ല്ലെ​ന്നി​രി​ക്കേ ക​ഴി​ഞ്ഞ​ദി​വ​സ​വും ബാ​ങ്കി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി. ജീ​വ​ന​ക്കാ​ർ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ലൂ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​തി​സ​ന്ധി​യെ​ന്ന പ്ര​സി​ഡ​ന്‍റ് വാ​ദ​വും യു​ക്തി​ര​ഹി​ത​മാ​ണെ​ന്ന് പ​റ​യു​ന്നു. മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​ക​ളി​ലേ​ക്കു ന​ല്കി​യി​ട്ടു​ള്ള പ​ണം തി​രി​കെ​വ​രു​ന്ന​തോ​ടെ പ്ര​തി​സ​ന്ധി​യി​ൽ അ​യ​വു​ണ്ടാ​കു​മെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ബാ​ങ്കി​ന്‍റെ പ​ണം തി​രി​മ​റി ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നി​ക്ഷേ​പ​ക​ർ​ക്കു​ള്ള​ത്.