നീ​ക്കി​യ പ്ര​ള​യാ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ്ടും മ​ണി​മ​ല​യാ​റ്റി​ൽ
Sunday, May 15, 2022 10:22 PM IST
വെ​ണ്ണി​ക്കു​ളം: മ​ണി​മ​ല​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി മു​ള​ങ്കൂ​ട്ട​ങ്ങ​ൾ. ന​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മു​ള​ങ്കാ​ടു​ക​ൾ അ​ട​ക്കം പ്ര​ള​യ​വാ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ഴ വീ​ണ്ടും ശ​ക്ത​മാ​യ​ത്. ഇ​തോ​ടെ ന​ദീ തീ​ര​ങ്ങ​ളി​ലേ​ക്കും മ​റ്റും മാ​റ്റി​യി​ട്ട അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ്ടും മ​ണി​മ​ല​യാ​റ്റി​ലെ ഒ​ഴു​ക്കി​ലേ​ക്കു ത​ന്നെ തി​രി​കെ​യെ​ത്തി.
ആ​റി​ന്‍റെ തീ​ര​ത്തു നി​ന്നി​രു​ന്ന മു​ള​ങ്കാ​ടു​ക​ൾ പി​ഴു​ത് ന​ദി​യി​ലേ​ക്കു വീ​ണു കി​ട​ന്ന​താ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത്ത​ര​ത്തി​ൽ മു​ള​ങ്കൂ​ട്ടം ഒ​ഴു​കി ന​ദി​യി​ലെ പാ​ല​ങ്ങ​ളു​ടെ തൂ​ണു​ക​ളി​ൽ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി കി​ട​ന്നി​രു​ന്നു.

കോ​മ​ളം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​നു​ണ്ടാ​യ ത​ക​ർ​ച്ച​യ്ക്കു പോ​ലും ഇ​തു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. സു​ഗ​മ​മാ​യ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​താ​ണ് വെ​ള്ളം ക​ര​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി അ​പ്രോ​ച്ച് റോ​ഡ് ത​ക​രാ​നി​ട​യാ​ക്കി​യ​ത്. കോ​ട്ടാ​ങ്ങ​ൽ, മ​ല്ല​പ്പ​ള്ളി, ക​ല്ലൂ​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ലെ പാ​ല​ങ്ങ​ളി​ലും പ​ടു​തോ​ട്, പ്ര​യാ​റ്റു​ക​ട​വ് പാ​ല​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ മു​ള​ങ്കാ​ടു​ക​ൾ അ​ടി​ഞ്ഞു കി​ട​ന്നി​രു​ന്നു. പ്ര​ള​യാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് ഇ​വ മാ​റ്റി​ത്തു​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ നീ​ക്കി​യ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​ല​തും മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ത്തു ത​ന്നെ കി​ട​ന്ന് വീ​ണ്ടും ന​ദി​യി​ലെ ഒ​ഴു​ക്കി​ലേ​ക്ക് പ​തി​ച്ചി​ട്ടു​ണ്ട്.