ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Sunday, May 15, 2022 10:25 PM IST
പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​ർ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​രു​ടെ പൊ​തു സം​ഘ​ട​ന​യാ​യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​എം​എ​ഐ) സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ല്കു​ന്ന 2021 ലെ ​പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ആ​യു​ർ​വേ​ദ ശാ​സ്ത്ര​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​ർ​ക്ക് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.
എ​എം​എ​ഐ ഭി​ഷ​ക് ര​ത്ന പു​ര​സ്കാ​ര​ത്തി​ന് (30,000 രൂ​പ) ചി​കി​ത്സാ രം​ഗ​ത്തെ പ്രാ​വീ​ണ്യം പൊ​തു സ​മൂ​ഹ​ത്തി​ലെ മി​ക​വാ​ർ​ന്ന ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ച് കോ​ത​മം​ഗ​ലം ന​ങ്ങേ​ലി​ൽ ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​വി​ജ​യ​ൻ ന​ങ്ങേ​ലി​ൽ, എ​എം​എ​ഐ ആ​ര്യ​ഔ​ഷ​ധി ഭി​ഷ​ക് പ്ര​വീ​ൺ (25,000 രൂ​പ) പു​ര​സ്കാ​ര​ത്തി​ന് കൊ​ല്ലം ആ​യൂ​ർ ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജി. ശ്യാ​മ​കൃ​ഷ്ണ​ൻ എ​ന്നി​ർ അ​ർ​ഹ​രാ​യി.
എ​എം​എ​ഐ -ലെ ​ജ​ണ്ട് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ഭി​ഷ​ക് പ്ര​തി​ഭ (25,000 രൂ​പ) പു​ര​സ്കാ​രം ക​ല്പ​റ്റ ദ​ക്ഷ ആ​യു​ർ ക്ലീ​നി​ക് ആ​ൻ​ഡ് ക്ഷാ​ര​സൂ​ത്ര സെ​ന്‍റ​റി​ലെ ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​സ​ജ്ന യൂ​സ​ഫ്, ഡോ. ​ഷ​ബ്ന ഹാ​ഷ്മി എ​ന്നി​വ​ർ പ​ങ്കി​ട്ടു. ഡോ. ​എ​ൻ.​വി.​കെ. വാ​രി​യ​ർ മെ​മ്മോ​റി​യ​ൽ എ​എം​എ​ഐ ആ​യു​ർ​വേ​ദ പ്ര​ചാ​ര​ൺ പു​ര​സ്കാ​ര​ത്തി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഇ​ട​ച്ചേ​രി ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. രാ​ജേ​ഷ് അ​ർ​ഹ​നാ​യി.
22ന് ​കു​മ്പ​നാ​ട് ലോ​യ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന 43-ാമ​ത് സം​സ്ഥാ​ന കൗ​ൺ​സി​ൽ സ​മ്മേ​ള​ന​ത്തി​ൽ കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​ര​ങ്ങ​ൾ ന​ല്കും.