ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൽ കൊ​ല്ല​മു​ള​യെ ഒ​ഴി​വാ​ക്ക​ണം: സി​പി​ഐ
Monday, May 16, 2022 11:04 PM IST
റാ​ന്നി: ക​സ്തൂ​രി രം​ഗ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ നി​ന്നും കൊ​ല്ല​മു​ള വി​ല്ലേ​ജി​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി​പി​ഐ വെ​ച്ചൂ​ച്ചി​റ ലോ​ക്ക​ല്‍ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.​കൊ​ല്ല​മു​ള വി​ല്ലേ​ജ് പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ലെ 10 വാ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ഒ​രു വാ​ർ​ഡ് ഭാ​ഗി​ക​മാ​യും പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ത്തി​ന്‍റെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​ണ്ണ​ടി​ശാ​ല എ​ക്സ് സ​ർ​വീ​സ്മെ​ന്‍ കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഓ​യി​ല്‍​പാം ഇ​ന്ത്യാ ചെ​യ​ര്‍​മാ​ന്‍ എം.​വി. വി​ദ്യാ​ധ​ര​ന്‍,സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം മു​ണ്ട​പ്പ​ള്ളി തോ​മ​സ്, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡി. ​സ​ജി,
മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ ​സ​തീ​ശ്, ജി​ല്ലാ കൗ​ണ്‍​സി​ലം​ഗ​ങ്ങ​ളാ​യ ടി.​ജെ. ബാ​ബു​രാ​ജ്, ടി.​പി. അ​നി​ല്‍​കു​മാ​ര്‍, മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സ​ന്തോ​ഷ് കെ.​ചാ​ണ്ടി, എ​ഐ​ടി​യു​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​വി. പ്ര​സ​ന്ന​കു​മാ​ര്‍, കി​സാ​ന്‍ സ​ഭ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ജോ കോ​വൂ​ര്‍, സ​ജി​മോ​ന്‍ ക​ട​യ​നി​ക്കാ​ട്, എ​ന്‍.​ജി. പ്ര​സ​ന്ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ര്‍ ന​ന്ദ​കു​മാ​ര്‍, ജ​യ്ന​മ്മ തോ​മ​സ്, എം. ​കെ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​ന ന​ട​പ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു. സെ​ക്ര​ട്ട​റി​യാ​യി എ​ന്‍.​ജി പ്ര​സ​ന്ന​ന്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി എം.​കെ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.