എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​: സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന് ; അ​ധ്യ​ക്ഷ​ൻ: ചി​റ്റ​യം ഉ​ദ്ഘാ​ട​ക: വീ​ണാ ജോ​ർ​ജ്
Monday, May 16, 2022 11:06 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യ എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ സ​മാ​പ​ന സ​മ്മേ​ള​ന​വും ശ്ര​ദ്ധേ​യ​മാ​കും.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​നാ​കേ​ണ്ടി​യി​രു​ന്ന ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ യോ​ഗ​ത്തി​ന് എ​ത്തി​യി​രു​ന്നി​ല്ല. പി​ന്നാ​ലെ അ​ദ്ദേ​ഹം മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ത​ന്നെ ആ​രും ക്ഷ​ണി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ചി​റ്റ​യം ഉ​ന്ന​യി​ച്ചി​രു​ന്നു.

ഇ​ന്നു ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ലും ഇ​രു​വ​രും ത​ന്നെ​യാ​ണ് ശ്ര​ദ്ധാ​കേ​ന്ദ്രം. രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​ക​യാ​കു​ന്പോ​ൾ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​റാ​ണ് അ​ധ്യ​ക്ഷ​ൻ. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, കെ.​യു. ജ​നീ​ഷ് കു​മാ​ർ, പ്ര​മോ​ദ് നാ​രാ​യ​ൺ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യും എ​ത്തി​യി​രു​ന്നി​ല്ല.