റ​വ​ന്യൂ റി​ക്ക​വ​റി - ബാ​ങ്ക് വാ​യ്പ കു​ടി​ശി​ക നി​വാ​ര​ണ മേ​ള
Tuesday, May 17, 2022 11:09 PM IST
പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി, കോ​ന്നി താ​ലൂ​ക്കു​ക​ളു​ടെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന, ബാ​ങ്ക് വാ​യ്പ എ​ടു​ത്ത് റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്ന കു​ടി​ശി​ക​ക്കാ​ര്‍​ക്കു​വേ​ണ്ടി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും, പ​ത്ത​നം​തി​ട്ട ലീ​ഡ് ബാ​ങ്കും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കു​ടി​ശി​ക നി​വാ​ര​ണ മേ​ള 23, 24 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് പ​രി​ധി​യി​ലു​ള്ള കു​ടി​ശി​ക​ക്കാ​ര്‍​ക്ക് 23 ന് ​ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് ഓ​ഫീ​സി​ലും കോ​ന്നി താ​ലൂ​ക്ക് പ​രി​ധി​യി​ലു​ള്ള കു​ടി​ശി​ക​ക്കാ​ര്‍​ക്ക് 24 ന് ​കോ​ന്നി ബ്ലോ​ക്ക് ഓ​ഫീ​സി​ലു​മാ​ണ് മേ​ള ന​ട​ത്തു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തി​നാ​ണ് ഈ ​മേ​ള​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.
ഈ ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത് പ​ര​മാ​വ​ധി ഇ​ള​വു​ക​ള്‍ തേ​ടി കു​ടി​ശി​ക​ക​ള്‍ തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ത​ഹ​സി​ല്‍​ദാ​ര്‍ (ആ​ര്‍​ആ​ര്‍) അ​ഭ്യ​ർ​ഥി​ച്ചു.