എംഎൽഎ ഒരു വർഷം: നേട്ടങ്ങളും കോട്ടങ്ങളും
Wednesday, May 18, 2022 10:29 PM IST
റോ​ഡു​ക​ൾ ഉ​ന്ന​ത
നി​ല​വാ​ര​ത്തി​ലേ​ക്ക്

2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും വി​ജ​യി​ച്ച മാ​ത്യു ടി. ​തോ​മ​സ് ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​ണ് പ്രാ​മു​ഖ്യം ന​ൽ​കി​യ​തെ​ന്നു മാ​ത്യു ടി. ​തോ​മ​സ് പ​റ​ഞ്ഞു.
റോ​ഡു വി​ക​സ​നം -
മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളെ​ല്ലാം ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് വ​ക​യി​രു​ത്താ​നാ​യി.
ഫ​ണ്ട് വ​ക​യി​രു​ത്തി​യ പ്ര​ധാ​ന റോ​ഡു​ക​ൾ:
കാ​വും​ഭാ​ഗം - ഇ​ടി​ഞ്ഞി​ല്ലം (17 കോ​ടി), കാ​വു​ഭാ​ഗം - തു​ക​ല​ശേ​രി (5 കോ​ടി). തി​രു​മൂ​ല​പു​രം - ക​റ്റോ​ട് (3 കോ​ടി). നെ​ടു​ങ്ങാ​ട​പ്പ​ള്ളി - മ​ല്ല​പ്പ​ള്ളി (22 കോ​ടി), ബ​ഥേ​ൽ പ​ടി -ചു​മ​ത്ര (3 കോ​ടി). കു​മ്പ​നാ​ട് - പു​റ​മ​റ്റം - പു​തു​ശേ​രി (7 കോ​ടി), ച​ക്ര​ക്ഷാ​ള​ന​ക​ട​വ് - പ​ന​ച്ച​മൂ​ട്ടി​ൽ ( 3.5 കോ​ടി ), ഉ​പ​ദേ​ശി​ക​ട​വ്പാ​ലം (23 കോ​ടി), തി​രു​വ​ല്ല - പൊ​ടി​യാ​ടി (77 കോ​ടി).
മ​ല്ല​പ്പ​ള്ളി - ക​ല്ലൂ​പ്പാ​റ - പു​റ​മ​റ്റം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ൾ​ക്കാ​യി -100 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.
സ്കൂ​ളു​ക​ൾ​ക്കു കെ​ട്ടി​ടം -
പെ​രി​ങ്ങ​ര ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചു. കു​റ്റൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു പു​തി​യ കെ​ട്ടി​ട​ത്തി​ന് ഭ​ര​ണാ​നു​മ​തി. മ​ല്ല​പ്പ​ള്ളി സ​ബ് ഡി​വി​ഷ​ൻ, സെ​ക്ഷ​ൻ ഓ​ഫീ​സി​നു പു​തി​യ മ​ന്ദി​രം. തി​രു​വ​ല്ല കോ​ട​തി സ​മു​ച്ച​യം ര​ണ്ടാം​ഘ​ട്ട​ത്തി​ന് ഭ​ര​ണാ​നു​മ​തി. പു​ളി​ക്കീ​ഴ് പോ​ലി​സ് സ്റ്റേ​ഷ​നു പു​തി​യ കെ​ട്ടി​ടം. തി​രു​വ​ല്ല ബൈ​പാ​സി​ലെ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ സാ​ങ്കേ​തി​ക പ​ഠ​നം. കോ​മ​ളം പു​തി​യ പാ​ലം നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ. കൃ​ഷി​യു​ടെ പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക​ൾ.

ഒ​ന്നും ന​ട​ന്നി​ല്ല

തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ലേ​തു പൊ​ങ്ങ​ച്ച
വി​ക​സ​നം മാ​ത്രം. ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​യാ​ൾ ന​ട​പ്പാ​ക്കേ​ണ്ടി​യി​രു​ന്ന​ത് വി​ക​സ​ന തു​ട​ർ​ച്ച​യാ​ണ്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ ഒ​രു പ​ദ്ധ​തി​യും തി​രു​വ​ല്ല​യി​ൽ ഇ​ല്ല.
അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ നെ​ൽ​ക​ർ​ഷ​ക​രു​ടെ വി​ത മു​ത​ൽ മു​ത​ൽ സം​ഭ​ര​ണം വ​രെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ്ര​ത്യേ​ക ചു​മ​ത​ല​യു​ള്ള കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി എ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല. മെ​തി​ച്ച നെ​ല്ല് സൂ​ക്ഷി​ച്ചു​വ​യ്ക്കാ​ൻ സം​വി​ധാ​ന​മി​ല്ല. റൈ​സ് പാ​ർ​ക്ക് വേ​ണ​മെ​ന്നാ​വ​ശ്യ​വും പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല. കു​ട്ട​നാ​ട​ൻ പാ​ക്കേ​ജി​നു സ​മാ​ന​മാ​യി അ​പ്പ​ർ​കു​ട്ട​നാ​ടി​നും പാ​ക്കേ​ജ് വേ​ണം.
പബ്ലിക് സ്റ്റേഡിയം പഴയ പടി
തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യം വി​ക​സ​ന​ത്തി​നു പ​ദ്ധ​തി ഉ​ണ്ടാ​യി​ല്ല. തി​രു​വ​ല്ല ടൗ​ണി​ലെ ട്രാ​ഫി​ക് പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​വും ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി​ല്ല.
കോമളത്ത് പാലമെത്തിയില്ല
കോ​മ​ള​ത്തു​പാ​ലം ത​ക​ർ​ന്നി​ട്ട് ഒ​രു വ​ർ​ഷം, പാ​റേ​ക്ക​ട​വ് പാ​ലം
പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി. ഗ്രാ​മീ​ണ​മേ​ഖ​ല അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ക്ലേ​ശം, ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ർ, പ്ര​വാ​സി​ക​ൾ എ​ന്നി​വ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ, അ​ഭ്യ​സ്ത​വി​ദ്യ​രു​ടെ തൊ​ഴി​ലി​ല്ലാ​യ്മ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നേ​യി​ല്ല.
കെ​എ​സ്ആ​ർ​ടി​സി തി​രു​വ​ല്ല ഡി​പ്പോ​യു​ടെ വി​ക​സ​ന​പ്ര​ക്രി​യ ത​ട​സ​പ്പെ​ട്ടു. മ​ല്ല​പ്പ​ള്ളി ഡി​പ്പോ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ.
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പു​തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ശ്ര​മ​മു​ണ്ടാ​യി​ല്ല. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​മി​ല്ല.
മ​ല്ല​പ്പ​ള്ളി​യി​ൽ കോ​ട​തി​യും ഫ​യ​ർ സ്റ്റേ​ഷ​നും തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ എം​എ​ൽ​എ മ​റ​ന്നു.