പാ​റ​ക്ക​ട​വ് പാ​ലം യാ​ഥാ​ർ‌​ഥ്യ​മാ​ക്ക​ണം
Thursday, May 19, 2022 10:34 PM IST
മ​ല്ല​പ്പ​ള്ളി: കോ​ട്ട​യം-​കോ​ഴ​ഞ്ചേ​രി സം​സ്ഥാ​ന​പാ​ത​യി​ൽ നി​ന്നും പ​രി​യാ​രം ക​ര​യി​ലേ​ക്കു​ള്ള കീ​ഴ്വാ​യ്പൂ​ര് പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ പ​ണി വീ​ണ്ടും മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ യാ​ഥാ​ർ​ഥ്യ ബോ​ധ​ത്തോ​ടെ ഇ​ട​പെ​ട​ണ​മെ​ന്ന് യു​ഡി​എ​ഫ് മ​ല്ല​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ടി.​പി. ഗി​രീ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കു​ഞ്ഞു​കോ​ശി പോ​ൾ, റെ​ജി പ​ണി​ക്ക​മു​റി, കെ.​ജി. സാ​ബു, രാ​ജ​ൻ എ​ണാ​ട്ട്, എം.​കെ. സു​ഭാ​ഷ് കു​മാ​ർ, റെ​ജി പ​മ്പ​ഴ, ഗീ​ത കു​ര്യാ​ക്കോ​സ്, സി​ന്ധു സു​ഭാ​ഷ്, എ​സ്. വി​ദ്യാ​മോ​ൾ, ബി​ന്ദു മേ​രി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.

ആ​ധാ​രം എ​ഴു​ത്തു​കാ​ർ ധ​ർ​ണ ന​ട​ത്തി

മ​ല്ല​പ്പ​ള്ളി: ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ലെ പു​തി​യ പ​രി​ഷ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ആ​ധാ​ര​മെ​ഴു​ത്തു​കാ​രെ ഈ ​മേ​ഖ​ല​യി​ൽ​നി​ന്നു തു​ട​ച്ചു​നീ​ക്കാ​നു​ള്ള ഗൂ​ഢ​ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ. തൊ​ഴി​ൽ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ധാ​രം എ​ഴു​ത്തു​കാ​ർ പ​ണി​മു​ട​ക്കി സ​മ​രം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​സോ​സി​യ​ഷ​ൻ മ​ല്ല​പ്പ​ള്ളി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് മു​മ്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് വാ​യ്പൂ​ര് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മ​റി​യാ​മ്മ തോ​മ​സ്, എം.​ആ​ർ. രാ​ജേ​ശ​ഖ​ര​ൻ നാ​യ​ർ, അ​സീ​സ് റാ​വു​ത്ത​ർ, ടി.​എ. വാ​സു​ക്കു​ട്ട​ൻ നാ​യ​ർ തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.