പ​ന്ത​ള​ത്ത് ക​ട കു​ത്തി​ത്തു​റ​ന്ന് 350 കി​ലോ റ​ബ​ർഷീ​റ്റ് മോ​ഷ്ടി​ച്ചു
Saturday, May 21, 2022 11:14 PM IST
പ​ന്ത​ളം: ക​ട കു​ത്തി​ത്തു​റ​ന്ന് 350 കി​ലോ​യോ​ളം റ​ബ​ർഷീ​റ്റ് മോ​ഷ്ടി​ച്ചു. എം​സി റോ​ഡ​രി​കി​ൽ പ​റ​ന്ത​ൽ ക​ത്തോ​ലി​ക്കാ പ​ള്ളി​ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള ത​ട​ത്തി​ൽ ഷി​ബു ഫി​ലി​പ്പി​ന്‍റെ ത​ട​ത്തി​ൽ റ​ബ​ർ സ്റ്റോ​ഴ്സി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. മു​ൻ​വ​ശ​ത്തെ ഷ​ട്ട​റി​ന്‍റെ പൂട്ടു പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യാ​ണു മോ​ഷ​ണം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​നും ഇ​വി​ടെ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. അ​ന്നു ക​ട​യു​ടെ വ​ശ​ത്തു​ള്ള ക​ത​ക് പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി 800 കി​ലോ ഷീ​റ്റും 200 കി​ലോ ഒ​ട്ടു​പാ​ലു​മാ​ണ് മോ​ഷ്ടി​ച്ച​ത്. സ​മീ​പ​മു​ള്ള ദി​നേ​ശി​ന്‍റെ വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​യും അ​ന്നു ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പ​ന്ത​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.