സ്നേ​ഹ മ​ന്ദി​രം വാ​ർ​ഷി​കം
Monday, May 23, 2022 10:42 PM IST
ചെ​റു​തോ​ണി: പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ന്‍റെ 27ാം വാ​ർ​ഷി​ക​വും വി.​സി. രാ​ജു​വി​ന്‍റെ 60ാം പി​റ​ന്നാ​ളാ​ഘോ​ഷ​വും ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് ച​ട​ങ്ങി​ൽ പ്ര​മു​ഖ വ്യ​ക്തി​ക​ളെ ആ​ദ​രി​ച്ചു.
വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ്് ഡീ​ക്ലാ​ർ​ക്ക് സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​നി സ​ജി, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സു​നി​ത സ​ജീ​വ്, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നോ​ബി​ൾ ജോ​സ​ഫ്, പാ​ല മ​രി​യ​സ​ദ​നം ഡ​യ​റ​ക്ട​ർ സ​ന്തോ​ഷ് ജോ​സ​ഫ്, സ്നേ​ഹ​മ​ന്ദി​രം ഡ​യ​റ​ക്ട​ർ വി.​സി. രാ​ജു, കെ.​എം ജ​ലാ​ലു​ദീ​ൻ, ജോ​ർ​ജ് അ​ന്പ​ഴം, കെ.​എ​സ്. ഗീ​ത, ഷൈ​നി രാ​ജു, നി​ബി​ൻ രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.