സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കം​പ്യൂ​ട്ട​ര്‍ വാ​ങ്ങി​യ​തി​ല്‍ ക്ര​മ​ക്കേ​ടെ​ന്ന് ആ​രോ​പ​ണം
Thursday, May 26, 2022 11:17 PM IST
പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കം​പ്യൂ​ട്ട​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി​യ​തി​ല്‍ അ​ഴി​മ​തി ന​ട​ന്ന​താ​യി സ്വ​കാ​ര്യ സം​രം​ഭ​ക​നാ​യ രാ​ജേ​ഷ് കെ. ​നാ​യ​ര്‍.

പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച് താ​ന്‍ ന​ല്‍​കി​യ ക്വ​ട്ടേ​ഷ​ന്‍ തി​ര​സ്‌​ക​രി​ച്ച് പു​റ​മേ നി​ന്നൊ​രാ​ള്‍​ക്ക് ന​ല്‍​കി​യ ക​രാ​റി​ല്‍ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും രാ​ജേ​ഷ് കെ. ​നാ​യ​ര്‍ ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ക​ണ്ണു​ക​ള്‍ മൂ​ടി​ക്കെ​ട്ടി സ​മ​രം ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സീ​ത​ത്തോ​ട് ഐ ​സോ​ണ്‍ ദി ​ഐ​ടി സ്റ്റോ​ര്‍ ഉ​ട​മ​യാ​ണ് രാ​ജേ​ഷ് കെ. ​നാ​യ​ര്‍. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ആ​വ​ശ്യ​ത്തി​ന് കം​പ്യൂ​ട്ട​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ടെ​ന്‍​ഡ​റി​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വ​ഴി​വി​ട്ട് ഇ​ട​പെ​ടു​ക​യും ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്കി​യ​പ്പോ​ള്‍ വ്യാ​ജ രേ​ഖ​ക​ള്‍ ച​മ​ച്ച് ക​രാ​റി​നെ സാ​ധൂ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്ക​ുകയും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ര്‍, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ​പി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഴി​മ​തി സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. അ​ഴി​മ​തി ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ സം​ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മം. സെ​ക്ര​ട്ട​റി 31ന് ​ജോ​ലി​യി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന​തു​വ​രെ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ക്കാ​ന്‍ ഉ​ന്ന​ത ഇ​ട​പെ​ട​ല്‍ ന​ട​ക്കു​ന്നു​ണ്ട്. നീ​തി ല​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​തെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു.

താ​ന്‍ 41000 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ അ​തേ ഡെ​സ്‌​ക് ടോ​പ്പ് കം​പ്യൂ​ട്ട​ര്‍ 52500 രൂ​പ വി​ല​യി​ല്‍ ഓ​ര്‍​ഡ​ര്‍ കൊ​ടു​ത്തു. ടെ​ന്‍​ഡ​ര്‍ നോ​ട്ടീ​സ് പ്ര​കാ​രം ലേ​സ​ര്‍ പ്രി​ന്‍റ​ര്‍, എ ​ത്രീ ലേ​സ​ര്‍ കോ​പ്പി​യ​ര്‍ എ​ന്നി​വ വാ​ങ്ങേ​ണ്ട​തി​ന് പ​ക​രം ഇ​ങ്ക് ടാ​ങ്ക് പ്രി​ന്‍റ​ര്‍, എ ​ത്രി ഇ​ങ്ക് ടാ​ങ്ക് കോ​പ്പി​യ​ര്‍ എ​ന്നി​വ​യ്ക്ക് ഉ​യ​ര്‍​ന്ന നി​ര​ക്കി​ല്‍ ഓ​ര്‍​ഡ​ര്‍ ന​ല്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് രാ​ജേ​ഷ് ആ​രോ​പി​ച്ചു.

ടെ​ന്‍​ഡ​റി​ന്‍​മേ​ല്‍ സാ​ങ്കേ​തി​ക നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‌​കേ​ണ്ട ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ കേ​ര​ള മി​ഷ​നു​മാ​യി യാ​തൊ​രു വി​ധ ക​ത്തി​ട​പാ​ടു​ക​ളോ ച​ര്‍​ച്ച​ക​ളോ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ​ക​ളി​ല്‍ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.