ക​ല്ലൂ​പ്പാ​റ ആ​ശു​പ​ത്രി: ദ​ന്തരോഗ വി​ഭാ​ഗ​ത്തി​ന് പു​തി​യ ബ്ലോ​ക്ക്
Thursday, May 26, 2022 11:17 PM IST
തി​രു​വ​ല്ല: ക​ല്ലൂ​പ്പാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ദ​ന്ത​രോ​ഗ വി​ഭാ​ഗ​ത്തി​ന് പു​തി​യ ബ്ലോ​ക്ക് നി​ര്‍​മി​ക്കാ​ന്‍ എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​റി​യി​ച്ചു.

903 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള പു​തി​യ ബ്ലോ​ക്കി​ല്‍ പ​രി​ശോ​ധ​ന മു​റി, കാ​ത്തി​രു​പ്പ് മു​റി, ശു​ചി​മു​റി, സ്റ്റോ​ര്‍ മു​റി, വ​രാ​ന്ത,വ​ര്‍​ക്കിം​ഗ് യൂ​ണി​റ്റ്, മു​ക​ളി​ലേ​ക്ക് നി​ര്‍​മാ​ണം സാ​ധ്യ​മാ​കു​ന്ന ത​ര​ത്തി​ല്‍ സ്റ്റെ​യ​ര്‍​കേ​സ് മു​റി എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര്‍​മാ​ണം ന​ട​ത്തു​വാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​നാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ച്ചു​മ​ത​ല. നി​ര്‍​മാ​ണ​ത്തി​നു​ള്ള ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ള്ള​താ​യും ഉ​ട​ന്‍ ടെ​ന്‍​ഡ​ര്‍ ചെ​യ്ത് നി​ര്‍​മാ​ണം തു​ട​ങ്ങു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.