തി​രു​വ​ല്ല ചെ​യ​ർ​പേ​ഴ്സ​ൺ ഇ​ന്ന് രാ​ജി​വ​യ്ക്കും
Friday, May 27, 2022 10:41 PM IST
തി​രു​വ​ല്ല: ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ജ​യ​കു​മാ​ർ ഇ​ന്ന് രാ​ജി​വ​യ്ക്കും. യു​ഡി​എ​ഫ് ധാ​ര​ണ​പ്ര​കാ​ര​മാ​ണ് രാ​ജി. ആ​ദ്യ ര​ണ്ട​ര വ​ർ​ഷം കോ​ൺ​ഗ്ര​സി​ന് ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം ല​ഭി​ച്ച​തി​ൽ ആ​ദ്യ ടേം ​ബി​ന്ദു ജ​യ​കു​മാ​റി​നാ​യി​രു​ന്നു. പാ​ർ​ട്ടി നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് രാ​ജി.
ചെ​യ​ർ​പേ​ഴ്സ​ണും വൈ​സ് ചെ​യ​ർ​മാ​നു​മെ​തി​രേ എ​ൽ​ഡി​എ​ഫ് ന​ൽ​കി​യി​ട്ടു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യം അ​ടു​ത്ത​യാ​ഴ്ച പ​രി​ഗ​ണ​ന​യ്ക്കു വ​രാ​നി​രി​ക്ക​വേ​യാ​ണ് ചെ​യ​ർ​പേ​ഴ്സ​ണി​ന്‍റെ രാ​ജി​വ​യ്ക്കു​ന്ന​ത്.

ഫ്രീ ​പ്രോ​ഗ്രാ​മിം​ഗ് ലി​റ്റ​റ​സി കാ​മ്പയിൻ

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ക​ള​ക്ട​ര്‍ വോ​ള​ണ്ടി​യേ​ഴ്‌​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന ട്രൈ​ക്കി​ളി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ ഫ്രീ ​പ്രോ​ഗ്രാ​മിം​ഗ് ലി​റ്റ​റ​സി കാ​മ്പ​യ്നി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ നി​ര്‍​വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ല്‍ ഡി​സി വോ​ള​ണ്ടി​യേ​ഴ്‌​സ് പ്ര​തി​നി​ധി​ക​ളാ​യ മേ​ഘ സു​നി​ല്‍, ഗൗ​തം കൃ​ഷ്ണ, ആ​തി​ര അ​നി​ല്‍, അ​നി​രു​ദ്ധ് ബി. ​കു​റു​പ്പ്, അ​തു​ല്യ ര​തീ​ഷ്, ഹ​ര്‍​സ ബെ​ന്‍​സി, ബി​ബി​ന്‍ വ​ര്‍​ഗീ​സ്, സി​റി​ല്‍ റോ​യ്, ജെ​സി​ലി ടി. ​ജോ​സ​ഫ്, നേ​ഹ ല​ക്ഷ്മി, മാ​ത്യൂ​സ് വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​രും ട്രൈ ​സൈ​ക്കി​ള്‍ പ്ര​തി​നി​ധി​യാ​യ അ​ബു ഏ​ബ്ര​ഹാം മാ​ത്യു​വും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
2018ലെ ​പ്ര​ള​യ​കാ​ല​ത്ത് രൂ​പീ​ക​രി​ച്ച സ​ന്ന​ദ്ധ സേ​വ​ക​രു​ടെ സം​ഘ​ട​ന​യാ​ണ് ഡി​സി വോ​ള​ണ്ടി​യേ​ഴ്‌​സ്.

റോ​ഡി​ലെ സ്ലാ​ബു​ക​ൾ മോ​ഷ്ടി​ച്ചു

മ​ല്ല​പ്പ​ള്ളി: ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​റ്റി​പൂ​വം - തെ​ങ്ങ​നാ​മ​ണ്ണി​ൽ​പ​ടി റോ​ഡി​ലെ ഇ​രു​മ്പു​ക​മ്പി കൊ​ണ്ട് നി​ർ​മി​ച്ച ര​ണ്ട് സ്ലാ​ബു​ക​ൾ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മോ​ഷ​ണം പോ​യി. സ്ലാ​ബു​ക​ൾ ഇ​ല്ലാ​ത്ത​ത് മൂ​ലം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​രു​മ്പു​ക​മ്പി കൊ​ണ്ട് നി​ർ​മി​ച്ച സ്ലാ​ബു​ക​ൾ ആ​ക്രി​ക്ക​ട​യി​ൽ വി​ൽ​ക്കാ​ൻ മോ​ഷ്ടി​ച്ച​താ​കാ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.