തൃ​ക്കാ​ക്ക​ര​യി​ലും നാ​റാ​ണം​മൂ​ഴി പ്ര​സി​ഡ​ന്‍റി​ന്‍റെ പാ​ട്ട് വൈ​റ​ൽ
Friday, May 27, 2022 10:41 PM IST
അ​ത്തി​ക്ക​യം: വോ​ട്ടേ​കു​വീ​ൻ, ഉ​മ​യ്ക്കാ​യി വോ​ട്ടേ​കു​വീ​ൻ... തൃ​ക്കാ​ക്ക​ര​യി​ൽ മു​ഴ​ങ്ങു​ന്ന ഈ ​സം​ഗീ​ത ശ​ബ്ദം ഇ​ങ്ങ​ക​ലെ നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ ജോ​ബി​യു​ടേ​താ​ണ്. ധീ​ര​നാ​കും പി​ടി ത​ൻ ന​ല്ല പാ​തി​യാ​ണി​വ​ൾ.. എ​ന്ന വ​രി​ക​ൾ ഇ​തി​ലേ​റെ ശ്ര​ദ്ധേ​യ​മാ​യി. നീ​രാ​ടു​വാ​ൻ, നി​ള​യി​ൽ നീ​രാ​ടു​വാ​ൻ... എ​ന്ന ച​ല​ച്ചി​ത്ര​ഗാ​ന​ത്തി​ന്‍റെ ഈ​ണ​ത്തി​ലാ​ണ് വ​രി​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
ക​ഴി​ഞ്ഞ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​റാ​ണം​മൂ​ഴി മൂ​ന്നാം വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ബീ​നാ ജോ​ബി അ​ന്നും പാ​ട്ടി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യി​രു​ന്നു. സ്വ​ന്തം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച പാ​ട്ട് വൈ​റ​ലാ​യി മാ​റി. പൂ​ന്തേ​ന​രു​വി പൊ​ന്മു​ടി പു​ഴ​യു​ടെ അ​നു​ജ​ത്തി എ​ന്ന ച​ല​ച്ചി​ത്ര ഗാ​ന​ത്തി​ന്‍റെ ഈ​ണ​ത്തി​ൽ ബീ​നാ ജോ​ബി... മൂ​ന്നാം വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി എ​ന്നു തു​ട​ങ്ങു​ന്ന വ​രി​ക​ളാ​ണ് അ​ന്ന് ആ​ല​പി​ച്ച​ത്.
വി​ജ​യി​ച്ച് പ്ര​സി​ഡ​ന്‍റാ​യ​പ്പോ​ഴും സം​ഗീ​ത​ത്തോ​ടു​ള്ള പ്രേ​മം കൈ​വി​ട്ടി​ല്ല. തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും തൃ​ക്കാ​ക്ക​ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നു പോ​യി. അ​വി​ടെ എ​ത്തി​യ​പ്പോ​ൾ ത​ന്‍റെ പാ​ട്ട് പ്ര​ചാ​ര​ണ​രം​ഗ​ത്ത് മു​ഴ​ങ്ങി​ക്കേ​ട്ട​പ്പോ​ൾ ഏ​റെ അ​ഭി​മാ​നം തോ​ന്നി​യ​താ​യി ബീ​ന പ​റ​ഞ്ഞു. പി.​ടി. തോ​മ​സി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ കൂ​ടി ചേ​ർ​ത്താ​ണ് പാ​ട്ട് ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. പ്ര​ചാ​ര​ണ ഗാ​നം എ​ഴു​തി​യ​ത് രാ​ജു വ​ല്ലൂ​രാ​നാ​ണ്. എ​ഡി​റ്റ് ചെ​യ്ത​ത് മ​ക​ൻ അ​ല​ൻ ജോ​ബി​യാ​ണ്. ചെ​ത്തോ​ങ്ക​ര എ​സ്എം സ്റ്റു​ഡി​യോ​യി​ലാ​ണ് റെ​ക്കോ​ർ​ഡിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ​ന​ലാ​ണ് നി​ർ​മാ​താ​വ്.
ചെ​ന്പ​നോ​ലി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ത്തി​ലെ അം​ഗ​മാ​യ ബീ​ന ചെ​റു​പ്പം മു​ത​ൽ ഗാ​യി​ക​യാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി ഹെ​വ​ൻ​ലി വോ​യ്സ് ട്രൂ​പ്പി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.