സീ​റ്റു​ണ്ട്, ഇ​ടി വേ​ണ്ട!
Sunday, June 19, 2022 10:50 PM IST
പ​ത്ത​നം​തി​ട്ട: എ​സ്എ​സ്എ​ൽ​സി പാ​സാ​യ കു​ട്ടി​ക​ൾ​ക്കു പ​ത്ത​നം​തി​ട്ട​യി​ൽ സീ​റ്റു​ക​ൾ വേ​ണ്ടു​വോ​ളം. തു​ട​ർ​പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ പ്ല​സ് വ​ൺ സീ​റ്റു​ക​ൾ ജി​ല്ല​യി​ലു​ണ്ട്. ആ​ഗ്ര​ഹി​ക്കു​ന്ന വി​ഷ​യം ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കും പ​ഠി​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന ആ​ശ​ങ്ക മാ​ത്ര​മേ നി​ല​വി​ലു​ള്ളൂ.
ഇ​തു​കൂ​ടാ​തെ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, പോ​ളി​ടെ​ക്നി​ക്, ഐ​ടി​ഐ മേ​ഖ​ല​യി​ലും എ​സ്എ​സ്എ​ൽ​സി​ക്കാ​ർ​ക്കു തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സീ​റ്റു​ക​ൾ ജി​ല്ല​യി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു.
14,781 സീ​റ്റു​ക​ൾ
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കി​ൽ 14,781 പ്ല​സ് വ​ൺ സീ​റ്റു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. മെ​റി​റ്റ്, സ്‌​പോ​ർ​ട്‌​സ് ക്വാ​ട്ട, മാ​നേ​ജ്‌​മെ​ന്‍റ് അ​ൺ എ​യ്ഡ​ഡ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. 1,500 വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സീ​റ്റു​ക​ളു​മു​ണ്ട്.
10,525 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 10,437പേ​ർ ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യി​ട്ടു​ണ്ട്. ഇ​തി​ൽ 5,442 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 4,995 പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ​വ​രും ജ​യി​ച്ചി​രു​ന്നെ​ങ്കി​ലും സീ​റ്റ് അ​ധി​ക​മാ​യി ജില്ല​യ്ക്കു​ണ്ട്.
96 സ്കൂ​ളു​ക​ൾ
പ​ത്ത​നം​തി​ട്ട​യി​ൽ 96 സ്കൂ​ളു​ക​ളി​ൽ ഗ​വ​ൺ​മെ​ന്‍റ് 32 എ​ണ്ണ​വും എ​യ്ഡ​ഡ് 44, അ​ൺ എ​യ്ഡ​ഡ് 15, സ്പെ​ഷ​ൽ ര​ണ്ട്, റ​സി​ഡ​ൻ​ഷ്യ​ൽ ഒ​ന്ന്, ടെ​ക്നി​ക്ക​ൽ ര​ണ്ട് സ്കൂ​ളു​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് പ്ല​സ് വ​ൺ കോ​ഴ്സു​ക​ളു​ള്ള സ്കൂ​ളു​ക​ൾ. ഇ​തി​ൽ​ത്ത​ന്നെ ചി​ല സ്കൂ​ളു​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ്ര​വേ​ശ​നം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​വും സീ​റ്റു​ക​ൾ പ​ലേ​ട​ത്തും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു.