അ​വി​ശ്വാ​സം മ​റി​ക​ട​ന്ന വ​നി​താ പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​നം ത​ക​ർ​ത്തു
Thursday, June 23, 2022 10:38 PM IST
കോ​ഴ​ഞ്ചേ​രി: സ്വ​ന്തം പാ​ർ​ട്ടി​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​ത്തെ പ്ര​തി​പ​ക്ഷ​ത്തോ​ടൊ​പ്പം ചേ​ർ​ന്ന് അ​തി​ജീ​വി​ച്ച വ​നി​താ പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ത്ത നി​ല​യി​ൽ. പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ബൊ​ലേ​റോ ജീ​പ്പാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ത​ക​ർ​ത്ത​ത്. വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്ത നി​ല​യി​ലാ​ണ്.

പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി ഔ​ദ്യോ​ഗി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം വെ​ണ്ണി​ക്കു​ളം സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് വ​ക സ്ഥ​ല​ത്താ​ണ് പാ​ർ​ക്കു ചെ​യ്തി​രു​ന്നി​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് മ​റ്റൊ​രു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ന്‍റെ കാ​ന്പ​സി​ലേ​ക്ക് രാ​ത്രി​യി​ൽ ഇ​തു മാ​റ്റി​യി​ടു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച​യാ​ണ് സൗ​മ്യ ജോ​ബി​യ്ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ പ​രി​ഗ​ണ​ന​യ്ക്കു​വ​ന്ന​ത്. അ​വി​ശ്വാ​സ​ത്തി​ൽ ഒ​പ്പു​വ​ച്ച ആ​റ് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് യോ​ഗ​ത്തി​നെ​ത്തി​യ​ത്. 13 അം​ഗ ക​മ്മി​റ്റി​യി​ൽ യു​ഡി​എ​ഫി​ലെ ആ​റു​പേ​ർ​ക്കൊ​പ്പം സൗ​മ്യ ജോ​ബി​യും വി​ട്ടു​നി​ന്ന​തോ​ടെ അ​വി​ശ്വാ​സം പ​രി​ഗ​ണി​ച്ചി​ല്ല.

വാ​ഹ​ന​ത്തി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കോ​യി​പ്രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വാ​ഹ​നം ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.