പൊ​ട്ടി​ക്കി​ട​ന്ന വൈ​ദ്യു​ത​ക​ന്പി​യി​ൽനി​ന്ന് ഷോ​ക്കേ​റ്റു വ​യോ​ധി​ക മ​രി​ച്ചു
Saturday, June 25, 2022 10:29 PM IST
അ​ടൂ​ർ: പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ വ​യോ​ധി​ക വീ​ടി​നു മു​മ്പി​ൽ പൊ​ട്ടി​ക്കി​ട​ന്ന വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്നു ഷോ​ക്കേ​റ്റ് മ​രി​ച്ചു. ഏ​നാ​ത്ത് റ​ഹ്‌​മാ​ൻ മ​ൻ​സി​ലി​ൽ പാ​ത്തു​മ്മ (82) ആ​ണ് മ​രി​ച്ച​ത്. ക്ഷോ​ക്കേ​റ്റു കി​ട​ന്ന ഇ​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ക​ൻ റ​ഷീ​ദി​നും ചെ​റു​മ​ക​ൻ അ​ൽ​ത്താ​ഫി​നും പ​രി​ക്കേ​റ്റു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് സം​ഭ​വം. പ​തി​വു​പോ​ലെ പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ​താ​യി​രു​ന്നു പാ​ത്തു​മ്മ. പു​റ​ത്ത് അ​സാ​ധാ​ര​ണ​മാ​യ ശ​ബ്ദം കേ​ട്ടാ​ണ് മ​ക​ൻ റ​ഷീ​ദും അ​ൽ​ത്താ​ഫും പു​റ​ത്തേ​ക്ക് ചെ​ല്ലു​ന്ന​ത്. താ​ഴെ വീ​ണു ക​ട​ക്കു​കു​ക​യാ​യി​രു​ന്ന പാ​ത്തു​മ്മ​യെ പി​ടി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് മ​ക​നും ചെ​റു​മ​ക​നും ഷോ​ക്കേ​റ്റ​ത്. ഷോക്കേ​റ്റ ഉ​ട​ൻ ഇ​വ​ർ പാ​ത്തു​മ്മ​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നും കൈ​വി​ട്ട​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഫ​യ​ർ​ഫോ​ഴ്സും വൈ​ദ്യു​തി​വ​കു​പ്പ് ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രിച്ചു.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​ഗൂ​ർ മീ​രാ​ൻ റാ​വു​ത്ത​ർ. മ​റ്റു മ​ക്ക​ൾ: മുഹ​മ്മ​ദ് സാ​ലി, സ​ലീ​ന, പ​രേ​ത​നാ​യ സ​ലിം. മ​രു​മ​ക്ക​ൾ: റ​ഹിം, ഹസീ​ന (എ​സ്‌​സി​പി​ഒ പ​ത്ത​നം​തി​ട്ട), ഷൈ​ല​ജ, സെ​ലീ​ന.