മ​ണ​ൽ ഖ​ന​നം
Saturday, June 25, 2022 10:33 PM IST
ആ​ദി​പ​മ്പ, വ​ര​ട്ടാ​ര്‍ എ​ന്നീ ന​ദി​ക​ളി​ലെ മ​ണ​ല്‍ ഖ​ന​നം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ പ്ര​തി​നി​ധി കെ. ​ജ​യ​വ​ർ​മ പ​റ​ഞ്ഞു. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പു​തു​ക്ക​ണം. ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ള്‍ എ​ത്ര​യും വേ​ഗം നി​ക​ത്ത​ണം. കൂ​ടാ​തെ, സ്‌​കൂ​ളു​ക​ളി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ ഒ​ഴി​വു​ക​ള്‍ നി​ക​ത്ത​ണം. നി​ര്‍​ത്തി​വ​ച്ച വ​ഴി​ക്ക​ട​വ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നും ടി​പ്പ​ര്‍ ലോ​റി​ക​ളു​ടെ അ​പ​ക​ട​നി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന​തി​നാ​ല്‍ ക​വ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു പോ​ലീ​സ്, ഹോം ​ഗാ​ര്‍​ഡ് എ​ന്നി​വ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ​ക​ട​നി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന​തി​നാ​ല്‍ ജി​ല്ല​യി​ല്‍ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ആ​ര്‍​ടി​ഒ​യ്ക്കു ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സാ​ബു സി. ​മാ​ത്യു, അ​സി​സ്റ്റ​ന്‍റ് പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ജി. ​ഉ​ല്ലാ​സ്, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.