കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ൽ ക​ട​മു​റി​ക​ള്‍ ഒ​ന്നി​ച്ചു​ള്ള ലേ​ലം വീ​ണ്ടും; പാ​ളി​യ​ത് മൂ​ന്നു​ത​വ​ണ
Sunday, June 26, 2022 11:10 PM IST
പ​ത്ത​നം​തി​ട്ട: വി​ല്പ​ന പാ​ളു​മെ​ന്നു​റ​പ്പാ​യി​ട്ടും കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​ലെ ക​ട​മു​റി​ക​ളു​ടെ ലേ​ലം ഒ​ന്നി​ച്ചു​ത​ന്നെ മ​തി​യെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ ദു​രൂ​ഹ​ത. ഇ​തി​നോ​ട​കം മൂ​ന്നു​ത​വ​ ണ ലേ​ല​ത്തി​നു വ​ച്ചി​ട്ടും ക​ട​മു​റി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​നാ​ളു​ണ്ടാ​ യി​ല്ല.

കെ​എ​സ്ആ​ര്‍​ടി​സി ഉ​ന്ന​ത​ത​ല നി​ര്‍​ദേ​ശ​പ്ര​കാ​രം ടെ​ര്‍​മി​ന​ലി​ലെ ക​ട​മു​റി​ക​ള്‍ ഒ​ന്നി​ച്ചു​ത​ന്നെ ലേ​ലം ചെ​യ്യ​ണം. ഇ​തേ​വ​രെ ലേ​ല​ത്തി​ല്‍ പോ​കാ​ത്ത എ​ല്ലാ ക​ട​മു​റി​ക​ളും ഓ​ഫീ​സ് സ്ഥ​ല​വും ഉ​ള്‍​പ്പെ​ടെ 4,300 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ലു​ള്ള സ്ഥ​ലം ഒ​രു​മി​ച്ചാ​ണ് ലേ​ല​ത്തി​നു വ​ച്ചി​ട്ടു​ ള്ള​ത്.

ഇ​തി​ല്‍ താ​ഴ​ത്തെ നി​ല​യി​ലെ ഏ​ഴ് ക​ട​മു​റി​ക​ളും മു​ക​ളി​ലെ നി​ല​യി​ലെ 20 ക​ട​മു​റി​ക​ളും ഓ​ഫീ​സി​നു​ള്ള സ്ഥ​ല​വു​മാ​ണ് ഉ​ള്ള​ത്.

ഒ​രു ച​തു​ര​ശ്ര മീ​റ്റ​ര്‍ സ്ഥ​ല​ത്തി​നു കെ​എ​സ്ആ​ര്‍​ടി​സി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന അ​ടി​സ്ഥാ​ന തു​ക 200 രൂ​പ​യാ​യി​രു​ന്നു. ഈ ​തു​ക കൂ​ടു​ത​ലാ​ണെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ നി​ല​പാ​ട്.

എ​ല്ലാ മു​റി​ക​ളും ഒ​രു​മി​ച്ചു പി​ടി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​വ​ര്‍​ക്കു മാ​ത്ര​മേ ഇ​തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കൂ. ലേ​ലം പി​ടി​ക്കു​ന്ന​വ​ര്‍ മൂ​ന്നി​ലൊ​ന്നു തു​ക ഉ​ട​ന്‍ അ​ട​യ്ക്കു​ക​യും വേ​ണം.

ലേ​ലം നാ​ലാം വ​ർ​ഷം

നാ​ലു വ​ര്‍​ഷം മു​മ്പാ​ണ് കെ​ട്ടി​ട​ത്തി​ലെ ക​ട​മു​റി​ക​ള്‍ ആ​ദ്യം ലേ​ലം ചെ​യ്ത​ത്. അ​ന്ന് ഓ​രോ ക​ട​മു​റി​യും പ്ര​ത്യേ​ക​മാ​യാ​ണ് ലേ​ലം ചെ​യ്ത​ത്. അ​തി​നാ​ല്‍ മ​ത്സ​രി​ച്ചു വി​ളി​ക്കാ​ന്‍ ആ​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ലൂ​ടെ 5.06 കോ​ടി രൂ​പ കെ​എ​സ്ആ​ര്‍​ടി​സി​ക്കു ല​ഭി​ച്ചു. ഇ​ത്ര​യും വ​ര്‍​ഷ​മാ​യി​ട്ടും ക​ട​മു​റി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ന​ല്‍​കാ​നും കെ​എ​സ്ആ​ര്‍​ടി​സി​ക്കു ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഓ​രോ ക​ട​മു​റി​യും പ്ര​ത്യേ​ക​മാ​യി ലേ​ലം ചെ​യ്യു​ന്ന​തു ലാ​ഭ​ക​ര​മാ​ണെ​ന്നു ക​ണ്ടി​ട്ടും ലേ​ല​രീ​തി ത​ന്നെ പി​ന്നീ​ട് അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി ത​ല​പ്പ​ത്തെ ചി​ല​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വാ​ശി പി​ടി​ക്കു​ന്ന​തു ദു​രൂ​ഹ​മാ​ണെ​ന്നു ജീ​വ​ന​ക്കാ​രും പ​റ​യു​ന്നു. ലേ​ലം ന​ട​ക്കു​ന്ന​തു​വ​രെ കാ​ന്‍റീ​നും പാ​ര്‍​ക്കിം​ഗു​മെ​ല്ലാം ദി​വ​സ വാ​ട​ക​യ്ക്കു ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം​നി​ല ആ​ര്‍​ടി ഓ​ഫീ​സി​നാ​യി ന​ല്‍​കാ​ന്‍ ഏ​റെ​ക്കു​റെ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

കാ​ന്‍റീ​നും പാ​ര്‍​ക്കിം​ഗും ദി​വ​സ​വാ​ട​ക​യ്ക്ക്

ലേ​ല​ന​ട​പ​ടി​ക​ള്‍ നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​സ് സ്റ്റേ​ഷ​നി​ലെ കാ​ന്‍റീ​നും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗും ദി​വ​സ വാ​ട​ക​യ്ക്കു ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. വി​സ്തൃ​ത​മാ​യ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം​കൂ​ടി കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നോ​ടു ചേ​ര്‍​ന്നു ല​ഭി​ച്ച​തു പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ആ​ശ്വാ​സ​മാ​യി. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കു പ​ത്തു​രൂ​പ​യും കാ​റു​ക​ള്‍​ക്ക് 20 രൂ​പ​യു​മാ​ണ് ഇ​പ്പോ​ള്‍ ദി​വ​സ വാ​ട​ക​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.