അ​മേ​രി​ക്ക​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ അം​ഗീ​കാ​ര​വു​മാ​യി ഡോ. ​പ്രി​സ്‌​ലി തോ​മ​സ് മ​ര​ത്തി​നാ​ല്‍
Monday, June 27, 2022 10:38 PM IST
തി​രു​വ​ല്ല: അ​മേ​രി​ക്ക​ന്‍ ബോ​ര്‍​ഡ് ഓ​ഫ് ഓ​റോ​ഫേ​ഷ്യ​ന്‍ പെ​യ്ന്‍ പ​രീ​ക്ഷ​യി​ല്‍ ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ദ​ന്ത​രോ​ഗ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​പ്രി​സ്‌​ലി തോ​മ​സ് മ​ര​ത്തി​നാ​ല്‍ ഉ​ന്ന​ത വി​ജ​യ​ത്തി​ലൂ​ടെ ഡി​പ്ലോ​മാ​റ്റ് സ്റ്റാ​റ്റ​സ് ക​ര​സ്ഥ​മാ​ക്കി.
അ​മേ​രി​ക്ക​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പ​മാ​ണ് ഈ ​ബി​രു​ദ​വും നേ​ടി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ അ​മേ​രി​ക്ക​യി​ലെ ത​ന്നെ റോ​സ്മാ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്ന് ഫെ​ലോ​ഷി​പ്പും മാ​സ്റ്റ​ര്‍​ഷി​പ്പും നേ​ടി​യി​രു​ന്നു.
കേ​ര​ള​ത്തി​ല്‍ ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച, ഇ​പ്പോ​ഴും ഈ ​വി​ഷ​യ​ത്തി​ല്‍ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന ഏ​ക ദ​ന്ത​ഡോ​ക്ട​ര്‍ ആ​ണ് ഡോ. ​പ്രി​സ്‌​ലി.
ക​ഴു​ത്തി​ലും മു​ഖ​ത്തു​മു​ണ്ടാ​കു​ന്ന മാ​റാ​വേ​ദ​ന, തോ​ള്‍​വേ​ദ​ന, ത​ല​വേ​ദ​ന, ടെ​മ്പ​റോ​മാ​ന്‍​ഡി​ബ്യൂ​ള​ര്‍ ജോ​യി​ന്‍റ് ഡി​സോ​ര്‍​ഡ​ര്‍ (ടി​എം​ജെ ഡി​സോ​ര്‍​ഡ​ര്‍), കൂ​ര്‍​ക്കം വ​ലി എ​ന്നി​വ​യ്ക്ക് അ​മേ​രി​ക്ക​യി​ല്‍ ല​ഭി​ക്കു​ന്ന അ​തേ നൂ​ത​ന ചി​കി​ത്സാ രീ​തി​യി​ലു​ള്ള പ​രി​ശീ​ല​ന​മാ​ണ് ഡോ. ​പ്രി​സ്‌​ലി വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
ഈ ​രോ​ഗ​ങ്ങ​ള്‍​ക്കെ​ല്ലാ​മു​ള്ള ചി​കി​ത്സ ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ഡോ. ​പ്രി​സ്‌​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഭ്യ​മാ​ണ്.