പത്തനംതിട്ട: വ്യാപാരമേഖലയുടെ ക്ഷേമത്തിനായി വ്യാപാരികൾക്ക് പ്രത്യേകപാക്കേജ് അനുവദിക്കണമെന്നും കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
യൂണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാന്പ്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ടി.കെ. ഹെന്റി, നിജാം ബെഷി, ഇ. നുജും, ജില്ലാ ജനറൽസെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, ട്രഷറാർ കെ.എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ് ഷാജി മാത്യു, റെജി കുരുവിള എന്നിവർ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റായി പ്രസാദ് ജോൺ മാന്പ്ര, ജനറൽ സെക്രട്ടറിയായി ഏബ്രഹാം പരുവാനിക്കൽ എന്നിവരെ തെരഞ്ഞെടുത്തു. കെ.എസ്. അനിൽ കുമാർ - ട്രഷറാർ, ജി. മണലൂർ, കെ.ടി. തോമസ്, ഷാജി മാത്യു, സജി ചെറിയാൻ, ബിജു മേലേതിൽ, - വൈസ് പ്രസിഡന്റുമാർ, നൗഷാദ് റോളക്സ്, ജിജോ പി. ജോസഫ്, വെസ്ലി തെങ്ങുംകാലായിൽ, ജി. അനിൽ കുമാർ, ബിനു പരപ്പുഴ - സെക്രട്ടറിമാർ എന്നിവരെയും തെരഞ്ഞെടുത്തു.