പെ​രി​ങ്ങ​ര​യി​ൽ കോ​ൺ​ഗ്ര​സിന്‍റെ കൊ​ടി​മ​രം ന​ശി​പ്പി​ച്ചു
Saturday, July 2, 2022 11:35 PM IST
തി​രു​വ​ല്ല: സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ടെ പെ​രി​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന​ലെ കോ​ൺ​ഗ്ര​സിന്‍റെ കൊ​ടി​മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.

പെ​രി​ങ്ങ​ര ജം​ഗ്ഷ​നി​ലെ​യും പെ​രും​തു​രു​ത്തി​യി​ലെ​യും കൊ​ടി​മ​ര​ങ്ങ​ളാ​ണ് പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ മ​റ​വി​ൽ ഗു​ണ്ടാ​വി​ള​യാ​ട്ട​മാ​ണ് ന​ട​ന്ന​ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് ചാ​ത്ത​ങ്കേ​രി, രാ​ജേ​ഷ് ചാ​ത്ത​ങ്കേ​രി, ക്രി​സ്റ്റ​ഫ​ർ ഫി​ലി​പ്പ്, അ​രു​ന്ധ​തി അ​ശോ​ക്, ബി​നു വി. ​ഈ​പ്പ​ൻ, വി​നോ​ദ് കോ​വൂ​ർ, എം.​പി. പ​ത്മ​നാ​ഭ​ൻ, ഷാ​ജി പ​തി​ന്നാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.