അ​ത്ര കോ​മ​ള​മാ​കേ​ണ്ട; പു​തി​യ പാ​ലം വ​ന്നോ​ളും!
Sunday, July 3, 2022 10:35 PM IST
മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റി​നു കു​റു​കെ കോ​മ​ള​ത്തു പു​തി​യ പാ​ല​ത്തി​ന്‍റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ഈ ​മാ​സം തു​ട​ങ്ങും. താ​ത്കാ​ലി​ക പാ​ലം പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്നു മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ലാ​ണ് എം​എ​ല്‍​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ മ​ണി​മ​ല​യാ​റ്റി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ട​യി​ല്‍ കോ​മ​ളം പാ​ല​ത്തി​ന്‍റെ തു​രു​ത്തി​ക്കാ​ട് ക​ര​യി​ലേ​ക്കു​ള്ള അ​പ്രോ​ച്ച് റോ​ഡ് ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പാ​ലം ഇ​രു​ക​ര മു​റി​ഞ്ഞു. ഇ​രു​ക​ര​ക​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധം ന​ഷ്ട​മാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ ഏ​റെ ദു​രി​ത​ത്തി​ലു​മാ​യി. ത​ക​ര്‍​ന്ന പാ​ല​ത്തി​നു പ​ക​രം പു​തി​യ പാ​ല​മെ​ന്ന ആ​ശ​യ​മാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ന്നു​മു​ത​ല്‍ മു​ന്നോ​ട്ടു​വ​ച്ച​ത്. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് അ​വ​ര്‍ മു​ന്നോ​ട്ടു​നീ​ക്കി​യ​തും.

താ​ത്കാ​ലി​ക സം​വി​ധാ​നം
വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍

കോ​മ​ള​ത്തു പു​തി​യ പാ​ലം പ​ണി​യാ​ന്‍ കാ​ല​താ​മ​സ​മു​ണ്ടാ​കു​മെ​ന്ന​തി​നാ​ല്‍ താ​ത്കാ​ലി​ക പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ വെ​ണ്ണി​ക്കു​ളം, തു​രു​ത്തി​ക്കാ​ട്, മ​ല്ല​പ്പ​ള്ളി പാ​ത​യി​ല്‍ യാ​ത്ര നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​രു​ക​ര​ക​ളി​ല്‍​നി​ന്നും ദി​വ​സ​വും മ​റു​ക​ര​യി​ലെ​ത്തേ​ണ്ട​വ​ര്‍ നി​ര​വ​ധി. ഏ​റെ​യും വി​ദ്യാ​ർ​ഥി​ക​ൾ.

തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജി​ലേ​ക്കു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​മ​ള​ത്തു​നി​ന്നു മ​റു​ക​ര ക​ട​ക്ക​ണം. അ​തേ​പോ​ലെ മ​റു​ക​ര​യി​ല്‍ നി​ന്നു വെ​ണ്ണി​ക്കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം മ​ണി​മ​ല​യാ​ര്‍ കു​റു​കെ ക​ട​ക്കേ​ണ്ട​തു​ണ്ട്. മ​ണി​മ​ല​യാ​റ്റി​ല്‍ വെ​ള്ളം കു​റ​ഞ്ഞ സ​ന്ദ​ര്‍​ഭ​ത്തി​ല്‍ സേ​വാ​ഭാ​ര​തി നി​ര്‍​മി​ച്ച ന​ട​പ്പാ​ലം യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ ഗു​ണം ചെ​യ്തു. എ​ന്നാ​ല്‍, ആ​റ്റി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്ന​തോ​ടെ ന​ട​പ്പാ​ലം പൊ​ളി​ച്ചു​മാ​റ്റേ​ണ്ടി​വ​ന്നു. ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു​മാ​സ​മാ​യി ക​ട​ത്തു​സ​ര്‍​വീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, മ​ഴ ശ​ക്ത​മാ​കു​ക​യും ന​ദി​യി​ല്‍ വെ​ള്ളം ഉ​യ​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ട​ത്ത് സ​ര്‍​വീ​സും പ്രാ​യോ​ഗി​ക​മാ​കി​ല്ല. പു​തി​യ പാ​ല​ത്തി​ന്‍റെ ന​ട​പ​ടി​ക​ള്‍ നീ​ക്കു​ന്ന​തി​നൊ​പ്പം താ​ത്കാ​ലി​ക സം​വി​ധാ​ന​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് ആ​ദ്യം ഉ​ണ്ടാ​യ​ത്. ഇ​തി​നാ​യി രൂ​പ​രേ​ഖ​യും ത​യാ​റാ​ക്കി​യി​രു​ന്നു.

താ​ത്കാ​ലി​ക പാ​ലം
ബാ​ധ്യ​ത​യാ​കും: എം​എ​ല്‍​എ

കോ​മ​ള​ത്ത് താ​ത്കാ​ലി​ക പാ​ലം പ​ണി​യു​ന്ന​ത് അ​ധി​ക ബാ​ധ്യ​ത​യാ​കു​മെ​ന്ന് മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ. ത​ക​ര്‍​ന്ന പാ​ല​ത്തി​ന്‍റെ സ്ഥാ​ന​ത്തു താ​ത്കാ​ലി​ക പാ​ലം നി​ര്‍​മി​ച്ചാ​ല്‍ പു​തി​യ പാ​ല​ത്തി​നു ലാ​ന്‍​ഡ് അ​ക്വി​സി​ഷ​ന്‍ പ്ര​കാ​രം സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ൻ കാ​ല​താ​മ​സം ഉ​ണ്ടാ​കും. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​രി​ന് കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​മു​ണ്ടാ​കും. പു​തി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ ന​ട​പ​ടി​ക​ളി​ലും ഇ​തു കാ​ല​താ​മ​സ​മു​ണ്ടാ​ക്കും. നി​ല​വി​ലു​ള്ള പാ​ലം സ്ഥി​തി ചെ​യ്യു​ന്നി​ട​ത്തു ത​ന്നെ പു​തി​യ​തു നി​ര്‍​മി​ക്കാ​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം- മാ​ത്യു ടി. ​തോ​മ​സ് പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളോ​ടു​ള്ള
വെ​ല്ലു​വി​ളി: പു​തു​ശേ​രി

കോ​മ​ള​ത്തു പു​തി​യ പാ​ല​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞു താ​ത്കാ​ലി​ക സം​വി​ധാ​നം നി​ഷേ​ധി​ക്കു​ന്ന​ത് ദു​രി​ത​ബാ​ധി​ത​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് എം. ​പു​തു​ശേ​രി. പ്ര​ള​യ​ദു​ര​ന്തം ഉ​ണ്ടാ​യി എ​ട്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​തേ​വ​രെ​യും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. കോ​മ​ള​ത്തു താ​ത്കാ​ലി​ക പാ​ല​ത്തി​നു​ള്ള രൂ​പ​രേ​ഖ​യാ​യെ​ന്നു ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ രേ​ഖാ​മൂ​ലം ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ച​തി​നു ശേ​ഷം അ​ത് അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു​വെ​ന്നു പു​തു​ശേ​രി ചൂ​ണ്ടി​ക്കാ​ട്ടി.

നി​ര്‍​മാ​ണ ടൈം​ടേ​ബി​ള്‍ ഉ​ണ്ടോ: കു​ഞ്ഞു​കോ​ശി പോ​ൾ

കോ​മ​ള​ത്തു പു​തി​യ പാ​ലം മാ​ത്ര​മേ നി​ര്‍​മി​ക്കു​ക​യു​ള്ളൂ​വെ​ന്നു ശാ​ഠ്യം പി​ടി​ക്കു​ന്ന എം​എ​ല്‍​എ നി​ര്‍​മാ​ണം എ​ന്നു തു​ട​ങ്ങു​മെ​ന്നും എ​ന്നു പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും കൂ​ടി പ്ര​ഖ്യാ​പി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം കു​ഞ്ഞു​കോ​ശി പോ​ള്‍. കോ​മ​ള​ത്തി​ന് വി​ളി​പ്പാ​ട​ക​ലെ പാ​റ​ക്ക​ട​വി​ല്‍ പ്ര​ഖ്യാ​പി​ച്ച പാ​ല​ത്തി​ന്‍റെ സ്ഥി​തി ജ​ന​ങ്ങ​ള്‍ മ​റ​ന്നി​ട്ടി​ല്ല. ആ​റു ത​വ​ണ ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചി​ട്ടും എ​ടു​ക്കാ​ന്‍ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

ജ​ന​ങ്ങ​ളെ ഇ​നി
ബ​ന്ദി​ക​ളാ​ക്ക​രു​ത്:
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​സം​വി​ധാ​നം നി​ല​ച്ച​തോ​ടെ ക​ഴി​ഞ്ഞ എ​ട്ടു മാ​സ​മാ​യി ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​ണ് താ​ത്കാ​ലി​ക സം​വി​ധാ​ന​മെ​ന്ന​തെ​ന്ന് ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ന്‍ തോം​സ​ണ്‍.

നി​ല​വി​ലെ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് മാ​ത്ര​മാ​ണ് ത​ക​ര്‍​ന്ന​ത്. അ​പ്രോ​ച്ച് റോ​ഡ് പു​നഃ​സ്ഥാ​പി​ച്ച് താ​ത്കാ​ലി​ക യാ​ത്രാ സം​വി​ധാ​നം ഒ​രു​ക്കാ​നാ​കു​മോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​ന്‍ പോ​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​യി​ല്ല.

പു​തി​യ ഒ​രു​പാ​ലം പൂ​ര്‍​ത്തി​യാ​കാ​ന്‍ കാ​ല​താ​മ​സ​മേ​റെ ഉ​ണ്ടാ​കു​മെ​ന്ന​താ​ണ് അ​നു​ഭ​വ​വ​ങ്ങ​ളെ​ന്നും ഇ​ക്കാ​ല​മ​ത്ര​യും ജ​ന​ങ്ങ​ളെ ബ​ന്ദി​ക​ളാ​ക്കു​ന്ന​തി​നോ​ടു യോ​ജി​പ്പി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി.

എം​എ​ല്‍​എ​യു​ടെ
നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധം

മ​ല്ല​പ്പ​ള്ളി: കോ​മ​ള​ത്ത് പു​തി​യ പാ​ലം മാ​ത്രം മ​തി​യെ​ന്ന മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ​യു​ടെ നി​ല​പാ​ടി​ല്‍ തു​രു​ത്തി​ക്കാ​ട് സെ​ന്‍റ് ജോ​ണ്‍​സ് ക്‌​നാ​നാ​യ ഇ​ട​വ​ക, തു​രു​ത്തി​ക്കാ​ട് മാ​ര്‍​ത്തോ​മ്മ ഇ​ട​വ​ക, തു​രു​ത്തി​ക്കാ​ട് പ​ടി​ഞ്ഞാ​റേ​ഭാ​ഗം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം എ​ന്നി​വ പ്ര​തി​ഷേ​ധി​ച്ചു.
പാ​ല​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യോ​ടെ ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യ പ്ര​ദേ​ശ​വാ​സി​ക​ള്‍ മ​റ്റൊ​രു പാ​ല​ത്തി​നാ​യി വ​ര്‍​ഷ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​വ​രി​ക​യെ​ന്ന​ത് വെ​ല്ലു​വി​ളി​യാ​ണെ​ന്ന് പ്ര​തി​ഷേ​ധ പ്ര​മേ​യ​ങ്ങ​ള്‍ കു​റ്റ​പ്പെ​ടു​ത്തി.