ഗ​താ​ഗ​ത നി​യ​ന്ത്ര​ണം നാ​ളെ മു​ത​ല്‍
Sunday, July 3, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: പോ​ലീ​സ് വ​കു​പ്പി​ലെ കോ​ണ്‍​സ്റ്റ​ബി​ള്‍ ത​സ്തി​ക​യി​ലേ​ക്കു​ള​ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഡ്യു​റ​ന്‍​സ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നാ​യി ഓ​മ​ല്ലൂ​ര്‍ - പ​രി​യാ​രം റോ​ഡി​ല്‍ ഓ​മ​ല്ലൂ​ര്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള​ളി മു​ത​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള അ​ഞ്ച് കി​ലോ​മീ​റ്റ​റി​ല്‍ നാ​ളെ മു​ത​ല്‍ 10 വ​രെ തു​ട​ര്‍​ച്ച​യാ​യി ആ​റ് ദി​വ​സ​ത്തേ​ക്ക് രാ​വി​ലെ നാ​ലു മു​ത​ല്‍ 12 വ​രെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​യ​ന്ത്രി​ക്കും. ഇ​ല​ന്തൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും ഓ​മ​ല്ലൂ​ര്‍ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തി​രു​വ​ല്ല - കു​മ്പ​ഴ റോ​ഡി​ല്‍ കൂ​ടി​യോ ചി​റ​ക്കാ​ല നി​ന്നും തി​രി​ഞ്ഞു പു​ത്ത​ന്‍​പീ​ടി​ക - വാ​ര്യാ​പു​രം റോ​ഡി​ലൂ​ടെ​യോ പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് ഉ​പ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

മ​ല്ല​പ്പ​ള്ളി: ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ പാ​ട്ട​മ്പ​ലം, ഐ​ഡി പ്ലോ​ട്ട്, മു​ണ്ടി​യ​പ്പ​ള്ളി, പു​തു​ശേ​രി എ​ന്നീ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ളു​ടെ പ​രി​ധി​യി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് മ​ല്ല​പ്പ​ള്ളി കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.