പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും ഭ​ര​ണ സ​മി​തി​ക്കു​മെ​തി​രേ വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം
Monday, July 4, 2022 10:30 PM IST
പു​ല്ലാ​ട്: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​ക്കു​മെ​തി​രെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും സി​പി​ഐ അം​ഗ​വു​മാ​യ റെ​നി രാ​ജു കു​ഴി​ക്കാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ന​ട​ത്തി.
17 അം​ഗ​ങ്ങ​ളി​ല്‍ യു​ഡി​എ​ഫ് - 6, സി​പി​എം - 1, സി​പി​ഐ - 3, കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം - 1, ​എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​ന്‍ - 1, ബി​ജെ​പി - 5 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി നി​ല. വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് സി​പി​ഐ അം​ഗ​മാ​യ റെ​നി രാ​ജു​വി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്താ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ട്ടി​ക ജാ​തി സം​വ​ര​ണ​മാ​ണ്.
യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​മാ​ണ് സ​മ​ര​ത്തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.
വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​തി​നീ​ധി​ക​രി​ക്കു​ന്ന നാ​ലാം വാ​ര്‍​ഡി​നെ പ​ദ്ധ​തി രേ​ഖ​യും പ​രി​പൂ​ര്‍​ണ​മാ​യി അ​വ​ഗ​ണി​ച്ച​തും ഗ്രാ​മ​സ​ഭ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി രേ​ഖ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്.
രാ​ജു കു​ഴി​ക്കാ​ല സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​നി രാ​ജു കു​ഴി​ക്കാ​ല, ശ്രീ​കു​മാ​ര്‍ വ​ള്ളി​പ്പ​റ​മ്പി​ല്‍, ടി.​ജി. ഗോ​പി​നാ​ഥ​ന്‍, സൗ​മ്യ സു​നി​ല്‍, രാ​ജി സു​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.