ക​ട​ക​ളി​ലെ മോ​ഷ​ണം; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള്‍ റി​മാ​ന്‍​ഡി​ല്‍
Tuesday, August 9, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ​യി​ലും പ​ത്ത​നം​തി​ട്ട​യി​ലു​മാ​യി വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മൂ​ന്ന് കു​ട്ടി​ക​ള്‍ പി​ടി​യി​ലാ​യി. കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം ജു​വ​നൈ​ന്‍ ജ​സ്റ്റീ​സ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി. കു​മ്പ​ഴ​യി​ലെ മൂ​ന്ന് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഒ​രു​ദി​വ​സം രാ​ത്രി​യി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്.

ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഓ​ഫീ​സ്
പ​രി​സ​ര​ത്ത് സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യം

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഓ​ഫീ​സ് പ​രി​സ​ര​ത്തും സ്റ്റേ​ഡി​യ​ത്തി​ലും സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യ​മേ​റു​ന്നു. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഓ​ഫീ​സി​ന്‍റെ ഗ്രി​ല്ലി​ലേ​ക്ക് വ​ലി​ച്ചു​കെ​ട്ടി​യ തോ​ര​ണ​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് മെ​ഡ​ല്‍ ജേ​താ​ക്ക​ള്‍​ക്കും സ​ന്തോ​ഷ് ട്രോ​ഫി ജേ​താ​ക്ക​ള്‍​ക്കും അ​നു​മോ​ദ​നം അ​റി​യി​ച്ചു​കൊ​ണ്ട് ഓ​ഫീ​സി​നു മു​ന്നി​ല്‍ കെ​ട്ടി​യ ര​ണ്ട് ബോ​ര്‍​ഡു​ക​ളും കാ​ണാ​താ​യി. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മ​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.
നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സാ​മൂ​ഹി​ക വി​രു​ദ്ധ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ല്‍​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കു​റ​ച്ചു​നാ​ള്‍ മു​മ്പ് ഓ​ഫീ​സി​ന്‍റെ പു​റ​ത്തെ ടോ​യ്‌​ല​റ്റ് കു​ത്തി​പ്പൊ​ളി​ച്ചി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് ആം​പ്യൂ​ളു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.
ഓ​ഫീ​സി​ന് സ​മീ​പ​വും സ്റ്റേ​ഡി​യ​ത്തി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ത​മ്പ​ടി​ക്കു​ന്നു​ണ്ട്. രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.