ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പി​ല്‍ ആ​ശ​ങ്ക വേ​ണ്ട: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, August 10, 2022 10:27 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍.
ജി​ല്ല​യി​ലെ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് മു​ന്ന​റി​യി​പ്പ് രേ​ഖ​യ്ക്കു താ​ഴെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ലെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.
ഡാ​മു​ക​ള്‍ തു​റ​ക്കു​ന്ന​ത് കാ​ര​ണ​മാ​ണ് പ്ര​ള​യ​മു​ണ്ടാ​കു​ന്ന​തെ​ന്ന ധാ​ര​ണ​യ്ക്ക് മാ​റ്റം വ​രു​ത്താ​ന്‍ സാ​ധി​ച്ചെ​ന്നും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ക​ക്കി - ആ​ന​ത്തോ​ട്, പ​മ്പ സം​ഭ​ര​ണി​ക​ളി​ലെ ജ​ലം ന​ദി​ക​ളി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന​തു​മൂ​ലം ജ​ല​നി​ര​പ്പ് ക്ര​മാ​നു​സൃ​ത​മാ​യി വ​ർ‌​ധി​ച്ചെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് യാ​തൊ​രു​വി​ധ അ​സൗ​ക​ര്യ​വും ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ല്‍ ഡാ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഡാം ​തു​റ​ന്ന​തി​ലൂ​ടെ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ള്‍ ഒ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും ഡാം ​മാ​നേ​ജ്മെ​ന്‍റ് വി​ഷ​യ​ത്തി​ൽ മി​ക​ച്ച ഏ​കോ​പ​ന​മാ​ണ് ജി​ല്ല​യി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ച​തു​പ്ര​കാ​രം 13ന് ​ശേ​ഷം ന്യൂ​ന​മ​ര്‍​ദ്ദ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത തു​ട​ര​ണം.
യോ​ഗ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ടി.​ജി. ഗോ​പ​കു​മാ​ര്‍, ഡി​എം​ഒ ഡോ.​എ​ല്‍. അ​നി​ത​കു​മാ​രി, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.