ജി​ജി പി. ​ഏ​ബ്ര​ഹാം എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Wednesday, August 17, 2022 10:34 PM IST
എ​ഴു​മ​റ്റൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​ലെ ജി​ജി പി. ​ഏ​ബ്ര​ഹാം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി​പി​എ​മ്മി​ലെ ശോ​ഭ മാ​ത്യു രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.
എ​ൽ​ഡി​എ​ഫ് ഏ​ഴ്, യു​ഡി​എ​ഫ് അ​ഞ്ച്, ബി​ജെ​പി ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. ചൊ​വ്വാ​ഴ്ച പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി യോ​ഗം വി​ളി​ച്ചെ​ങ്കി​ലും ക്വാ​റം തി​ക​യാ​തെ വ​ന്ന​തോ​ടെ മാ​റ്റി​വ​ച്ചു. യു​ഡി​എ​ഫ്, ബി​ജെ​പി അം​ഗ​ങ്ങ​ളും ശോ​ഭ മാ​ത്യു​വും യോ​ഗ​ത്തി​നെ​ത്തി​യി​രു​ന്നി​ല്ല. പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബി. ​സു​ഭാ​ഷ് വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.